ന്യൂഡല്‍ഹി: സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ പിന്നോട്ട്. 165 രാജ്യങ്ങളുടെ സൂചികയില്‍ ഇന്ത്യ 87ാം സ്ഥാനത്താണ്.മുൻ വര്‍ഷം ഇന്ത്യ 86ാം സ്ഥാനത്തായിരുന്നു. കാനഡയിലെ ഫ്രേസര്‍ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ സിവില്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പുറത്തിറക്കിയ ഇക്കണോമിക് ഫ്രീഡം ഓഫ് വേള്‍ഡ്: 2021 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
സിംഗപ്പൂരാണ് സൂചികയില്‍ ഒന്നാമത്. ഹോങ്കോങ്, സ്വിറ്റ്സര്‍ലൻഡ്, ന്യൂസിലൻഡ്, യു.എസ്, അയര്‍ലൻഡ്, ഡെൻമാര്ക്ക്, ആസ്ട്രേലിയ, യു.കെ, കാനഡ എന്നിവയാണ് തൊട്ടുപിന്നില്‍. ചൈന 111ാം സ്ഥാനത്താണ്. ജപ്പാൻ 20, ജര്‍മനി 23, ഫ്രാൻസ് 47 റഷ്യ 104 എന്നിങ്ങനെയാണ് മറ്റ് റാങ്കിങ്. വെനസ്വേലയാണ് ഏറ്റവും പിന്നില്‍.
read also…..വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്.
1980 മുതല്‍ ഇന്ത്യയുടെ റേറ്റിങ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ മെച്ചപ്പെടുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കുന്നില്ല. എന്നാല്‍, സൗത്ത് ഏഷ്യൻ രാജ്യങ്ങളില്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യയുടേത് -റിപ്പോര്‍ട്ട് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം