മലപ്പുറം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ് അനുവദിച്ചു. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ട്രെയിനിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചെന്ന് റെയില്‍വേ അറിയിച്ചതായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
ആദ്യത്തെ വന്ദേഭാരത് കേരളത്തിന് അനുവദിച്ചത് മുതല്‍ തിരൂരില്‍ ട്രെയിനിന് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഞായറാഴ്ചയാണ് കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതിന്റെ ഉദ്ഘാടന സര്‍വീസ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാം വന്ദേഭാരതിന് സ്‌റ്റോപ്പുള്ളത്.
കാസര്‍ഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും എത്തുന്ന രീതിക്കാണ് ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നാണ് മടക്കയാത്ര. ഇത് രാത്രി 11.55ന് കാസര്‍ഗോഡ് യാത്ര അവസാനിപ്പിക്കും. ആഴ്ചയില്‍ ആറു ദിവസമായിരിക്കും സര്‍വീസ് നടത്തുക.
രാവിലെ ഏഴ് മണിക്ക് കാസ്ര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂര്‍ (8.03), കോഴിക്കോട് (9.03), ഷൊര്‍ണൂര്‍ (10.03), തൃശൂര്‍ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂര്‍ (രാത്രി 7.40), ഷൊര്‍ണൂര്‍ (8.15), കോഴിക്കോട് (9.16), കണ്ണൂര്‍ (10.16), കാസര്‍ഗോഡ് (11.55).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















