ചേത്നയുടെ ആദ്യ നോവലായ വെസ്റ്റേണ്‍ ലെയ്ന്‍ ആണ് ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ബ്രിട്ടീഷ് ഗുജറാത്തി ചുറ്റുപാടുകളെ മുന്‍നിര്‍ത്തി രചിച്ച നോവല്‍ സങ്കീര്‍ണമായ മനുഷ്യവികാരത്തിന്റെ രൂപകമായി സ്ക്വാഷ് എന്ന കായിക ഇനത്തെ ഉപയോഗിച്ചത് ബുക്കര്‍ പ്രൈസ് വിധികര്‍ത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി. ഗോപി എന്ന 11 വയസുകാരിയുടെയും അവള്‍ക്ക് കുടുംബത്തോടുള്ള ബന്ധത്തിന്റെയും കഥയാണ് നോവല്‍ സംസാരിക്കുന്നത്.
സങ്കടം കൊണ്ട് പൊറുതിമുട്ടുന്ന ഒരു കുടുംബത്തിന്റെ കഥ പളുങ്കുപോലുള്ള ഭാഷയിലൂടെ അനാവരണം ചെയ്തിരിക്കുന്നു. ഗംഭീരമായ ഈ കഥ നിങ്ങളോടൊപ്പം തന്നെ നിലനില്‍ക്കുമെന്നാണ് ചുരുക്കപ്പട്ടിക അവതരിപ്പിക്കുന്ന സമയത്ത് ബുക്കര്‍ പ്രൈസ് വിധികര്‍ത്താക്കളുടെ പാനലിന്റെ ചെയറായ കനേഡിയന്‍ നോവലിസ്റ്റ് എസി എഡുഗ്യാന്‍ പറഞ്ഞത്. ഇതിനെ സ്പോര്‍ട്സ് നോവല്‍ എന്ന് വിളിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വീട്ടിലെ നോവല്‍, സങ്കടത്തെക്കുറിച്ചുള്ള നോവല്‍, കുടിയേറ്റത്തെക്കുറിച്ചുള്ള അനുഭവമുള്ള നോവല്‍ എന്നിങ്ങനെയുള്ള പേരുകള്‍ ഈ നോവലിനെ വിളിക്കാം.
സാറാ ബെര്‍ണ്‍സ്റ്റെയ്നിന്റെ സ്റ്റഡി ഫോര്‍ ഒബീഡിയന്‍സ്, ജോനാഥന് എസ്കോഫറിയുടെ ഇഫ് ആ സര്‍വൈവ് യു, പോള്‍ ഹാര്ഡിങ്ങ്സിന്റെ ദി അതര്‍ ഈഡന്, പോള്‍ ലിഞ്ചിന്റെ പ്രോഫറ്റ് സോങ്ങ്, പോള്‍ മുറ്റേയുടെ ദി ബീ സ്റ്റിങ്ങ് എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍. നവംബര്‍ 26ന് ലണ്ടനിലാണ് സമ്മാനദാന ചടങ്ങ്.
ലോക സാഹിത്യത്തിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നതിന്റെ വ്യാപ്തി കാണിക്കുന്നവയാണ് ഈ കൃതികള്‍. തങ്ങളെ നിരാകരിച്ച സമൂഹത്തില്‍ ജീവിച്ച് കാണിക്കാനുള്ള ബെര്ണ്സ്റ്റെയ്നിന്റെയും ഹാര്ഡിങ്ങ്സിന്റെയും പുറത്തു നിന്നുള്ളവരുടെ ശ്രമം മുതല്‍ മാതാപിതാക്കളുടെ തെറ്റുകള്‍ക്കപ്പുറം തങ്ങള്‍ക്ക് വേണ്ടി സ്വത്വം രൂപപ്പെടുത്തിയെടുക്കുന്ന എസ്കോഫറിയുടെയും മുറ്റേയുടെയും കൗമാരക്കാരുടെ രസകരമായ ശ്രമങ്ങളുടെയും, ചേത്നയുടെയും ലിഞ്ചിന്റെയും വിഷാദാത്മകമായ കുടുംബത്തിന്റെ പരിണാമം വരെയം ഓരോരുത്തരും അവരുവരുടെ പങ്കുവെച്ച യാത്രകളെകുറിച്ച് സംസാരിക്കുന്നുവെന്നും എഡുഗ്യാന്‍ കൂട്ടിച്ചേര്‍ത്തു.
ചുരുക്കപ്പട്ടികയിലെ പുസ്തകങ്ങള്‍ 2023ലെ പല പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, സാമ്പത്തിക പ്രതിസന്ധി, ന്യൂനപക്ഷങ്ങളോടുള്ള വേട്ടയാടല്‍, രാഷ്ട്രീയ തീവ്രവാദം, വ്യക്തിസ്വാതന്ത്ര്യത്തിന്റെ ശോഷണം തുടങ്ങിയ പ്രശ്നങ്ങളാണ് ഈ പുസ്തകങ്ങളിലൂടെ തുറന്നുകാട്ടുന്നത്. നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ചുള്ള വിലപിക്കലും സമാധാനത്തിന് വേണ്ടി അന്വേഷിക്കുന്ന കഥാപാത്രങ്ങളെയും ഈ നോവലുകളില്‍ കാണാന്‍ സാധിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം