മസ്ജിദ് കൃഷ്ണ ജന്മഭൂമിക്ക് മുകളിൽ പണിതതാണെന്ന് കാണിച്ച് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാൺ ട്രസ്റ്റ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അലഹബാദ് ഹൈക്കോടതിക്ക് വിടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിലവിൽ ഭൂമിയുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ ഹൈക്കോടതി പരിഗണനയിലുണ്ട്.
ഉത്തർപ്രദേശിലെ മഥുരയിലെ മസ്ജിദ് പരിസരം മസ്ജിദിന്റെ പരിസരം ശാസ്ത്രീയമായി സർവ്വേ നടത്തുന്നതിനായി ഒരു അപേക്ഷ തീർപ്പാക്കാൻ പ്രാദേശിക കോടതിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് 2023 ജൂലൈയിലെ സമർപ്പിച്ച ഒരു റിട്ട് ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ കഴിഞ്ഞ മാസമാണ് ട്രസ്റ്റ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ പ്രത്യേക അനുമതി ഹർജി പരിഗണിച്ചത്.
പോക്‌സോ കേസുകളിൽ വെറുതെ വിട്ടാലും പൂർണമായി കുറ്റവിമുക്തരായെന്ന് പറയാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി.
“അലഹബാദ് ഹൈക്കോടതിയുടെ മുമ്പാകെ ഇതേ വിഷയത്തിലെ വിവിധ പ്രശ്‌നങ്ങൾ തീർപ്പ് കൽപ്പിക്കാതെ കിടക്കുന്നതിനാൽ ഇടക്കാല അധികാരപരിധി പ്രയോഗിക്കേണ്ട ആവശ്യമില്ലെന്ന് ഞങ്ങൾ കരുതുന്നു,” ബെഞ്ച് വ്യക്തമാക്കി. കൃഷ്ണഭൂമി-ഷാഹി ഈദ്ഗാഹ് തർക്കത്തിൽ പത്തോളം കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് ഹൈക്കോടതി രജിസ്‌ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് 26 ന് ഇതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളിലും ഒരുമിച്ച് വാദം കേൾക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.
മാർച്ച് 31ന് മഥുര കോടതി സർവേയ്ക്ക് നിർദേശം നൽകിയില്ലെന്ന് ട്രസ്റ്റിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് അവർ ഹൈക്കോടതിയെ സമീപിച്ചു, മഥുര കോടതിയുടെ ഉത്തരവിൽ നിയമവിരുദ്ധമല്ലെന്ന് കണ്ടെത്തി ജൂലൈ 10 ന് അപ്പീൽ തള്ളി. ജൂലൈ 10ലെ സ്വന്തം ഉത്തരവിന്മേൽ ഹൈക്കോടതിക്ക് അധികാരപരിധി പ്രയോഗിക്കാനാവില്ലെന്ന് ഭാട്ടിയ വാദിച്ചു. ഹൈക്കോടതിയിലെ എല്ലാ സ്യൂട്ടുകളും ഏകീകരിക്കാനുള്ള ഉത്തരവിനെതിരെയുള്ള അപ്പീൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ടെന്നും അത് പരിഗണനയിലാണെന്നും ഈദ്ഗാഹ് കമ്മിറ്റിയും കോടതിയെ അറിയിച്ചിരുന്നു.