ഐഎസ്എല്ലില്‍ ഇന്നലെ നടന്ന കേരളാ ബ്ലാസ്റ്റേഴ്സ്-ബംഗുളൂരു എഫ്സി മത്സരത്തിനിടെ വംശീയാധിക്ഷേപം നടന്നതായി ആക്ഷേപം. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം എയ്ബന് ഡോഹ്ലിങ്ങിനെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ രംഗത്തെത്തി. ബംഗളൂരു വിങ്ങര്‍ റയാന് വില്യംസിനെതിരെയാണ് ആരാധകകൂട്ടായ്മയായ മഞ്ഞപ്പട രംഗത്തെത്തിയിരിക്കുന്നത്. താരത്തിനെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദേശീയ ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷൻ കല്യാൺ ചൗബയെയും, സെക്രട്ടറി ഷാജി പ്രഭകരനെയും എക്സിൽ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
Zero tolerance for racism! We strictly condemn the racial gestures by @bengalurufc player Ryan Williams towards Aiban. @IndianFootball and @indsuperleague must act decisively against the player involved.
Racism has no place in our game!#KickOutRacism #EndRacismInFootball pic.twitter.com/BJiZxGfU8r
— Manjappada (@kbfc_manjappada) September 22, 2023
null
മത്സരത്തിന്റെ 81ാം മിനിറ്റില്‍ ബാംഗ്ലൂര്‍ പ്രതിരോധത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എയ്ബനും വില്യംസും തമ്മില്‍ ഉരസലുണ്ടായി. അതിനിടെയാണ് വില്യംസ് എയ്ബന് നാറ്റമുള്ള തരത്തില്‍ സ്വന്തം മൂക്കില്‍ പിടിച്ചത്. വെള്ളക്കാര്‍ സൗത്ത് ഏഷ്യന്‍സിനെയും ആഫ്രിക്കക്കാരെയും വംശീയമായിഅധിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന വാക്കാണ് ‘സ്മെല്ലിങ് റാറ്റ്’. അതാണ് ഈ ആംഗ്യത്തിലൂടെ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ആംഗ്യം കാണിച്ചതിന് കളിക്കാര്‍ക്കെതിരെ രാജ്യാന്തര ഫുട്ബോളില്‍ പോലും കളിക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും വിലക്കേര്‍പ്പെടുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നലെ റഫറി വില്യംസിന് മഞ്ഞക്കാര്‍ഡ് പോലും നല്കാന് തയ്യാറായില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
വില്യംസിന്റെ പ്രവൃത്തിക്കെതിരെ ദേശീയ ഫുട്ബോള്‍ അസോസിയേഷനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും പരാതി നല്കാന് കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെടുമെന്ന് മഞ്ഞപ്പട എക്സില്‍ കുറിച്ചു. ഐഎസ്എല്ലും എഐഎഫ്എഫും വിഷയം പരിശോധിച്ച് കൃത്യമായ നടപടി എടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എയ്ബൻ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്നലെ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ 2-1 ന് പരാജയപ്പെടുത്തിയിരുന്നു.
അതേസമയം, വിഷയത്തില്‍ ഐഎസ്എല്‍ പെരുമാറ്റച്ചട്ടത്തിനനുസരിച്ച് നീങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.
വീണ്ടും വിജയം : ഏഷ്യൻ ഗെയിംസ് വോളിയിൽ ഇന്ത്യൻ പുരുഷ ടീം ക്വാട്ടറിൽ
ഇത്തരം സംഭവങ്ങളില്‍ മത്സരം പൂര്‍ത്തിയായി ഒന്നര മണിക്കൂറിനകം പരാതി നല്‍കണം. ഗ്രൗണ്ടിന്റെ മറുവശത്ത് നടന്ന സംഭവം ആയതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പരാതിയുമായി മുന്നോട്ട് പോകുന്നതിനെ പറ്റി മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. കളി അവസാനിച്ച് 36 മണിക്കൂറിനകം ഇത്തരം പരാതികള്‍ നല്‍കാനുള്ള ഒരു അവസരം കൂടിയുണ്ടെന്നും മാനെജ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം