എറണാകുളം നിയോജകമണ്ഡലത്തിൽ ടി.ജെ വിനോദ് എം.എൽ.എ, ബി.പി.സി.എൽ, ജിയോജിത്ത് എന്നി സ്ഥാപനങ്ങളുടെ സാമ്പത്തിക സഹകരണത്തോടെ സർക്കാർ-എയ്‌ഡഡ് വിദ്യാലയങ്ങളിലെ നഴ്സറി സ്കൂൾ, എൽ.പി സ്കൂൾ, യു.പി സ്കൂൾ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ഗുഡ് മോർണിങ്ങ് എറണാകുളം പദ്ധതി സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
കുന്നുംപുറം നോർത്ത് ഇടപ്പള്ളി സ്കൂളിൽ വച്ച് ടി.ജെ വിനോദ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ താരം ടിനി ടോം, കൊച്ചി കോർപ്പറേഷൻ മേയർ അനിൽകുമാർ, ബി.പി.സി.എൽ. എക്സിക്യൂട്ടീവ് ഡയറക്ടർ അഭയ് രാജ് സിംഗ് ഭണ്ഡാരി, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, ഡിവിഷൻ കൗൺസിലർ അംബിക സുദർശൻ, ബി.പി.സി.എൽ സീനിയർ മാനേജർ ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു .
READ ALSO…….ഗണേശ സ്വര്‍ണ്ണ നാണയങ്ങള്‍ പുറത്തിറക്കി മുത്തൂറ്റ് റോയല്‍ ഗോള്‍ഡ്
സർക്കാരിനൊപ്പം വ്യവസായ സ്ഥാപനങ്ങളും പൊതുസമൂഹവും കൈകോർത്ത് മുന്നോട്ട് നീങ്ങുമ്പോഴാണ് വികസനം എല്ലാ അർത്ഥത്തിലും യാഥാർഥ്യമാവുന്നത് എന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. നാടിൻറെ ഉന്നമനത്തിനായി മുന്നോട് നീങ്ങുമ്പോൾ രാഷ്ട്രീയം ഒരിക്കലും ഒരു തടസ്സമാവില്ല, രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമുള്ളതാണ് എന്നും അത് കഴിഞ്ഞാൽ കൈകോർത്ത് പിടിച്ചു തന്നെയാണ് മുന്നോട് നിങ്ങുന്നത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തിരക്കേറിയ ഇന്നത്തെ ജീവിത സാഹചര്യത്തിൽ വിദ്യാർഥികളുടെ പ്രാഥമീക ആവശ്യങ്ങളിൽ ഒന്നായ പ്രഭാത ഭക്ഷണം തയ്യാറാക്കി നൽകുന്നതിലൂടെ മാതാപിതാക്കൾ ചെയേണ്ടതായ ആ ബാധ്യത ഒരു ജനപ്രതിനിധി ഏറ്റെടുത്തതിലൂടെ കേരളത്തിന് മുഴുവൻ മാതൃക ആക്കാവുന്ന വളരെ ശ്ലാഘനീയമായ ഒരു കാര്യമാണ് ടി.ജെ വിനോദ് ചെയ്തിരിക്കുന്നത് എന്നും സ്പീക്കർ കൂട്ടി ചേർത്തു.ഈ വർഷം 8008 വിദ്യാർഥികളാണ് ഗുഡ് മോർണിങ്ങ് എറണാകുളം പദ്ധതിയുടെ ഗുണഭോക്താക്കൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം