സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ(IIIC) ഇൻഫ്രാസ്ട്രക്ചർ എക്വിപ്മെന്റ് സ്കിൽ കൌൺസിൽ (IESC) പരിശീലന കേന്ദ്രം തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ശ്രീ. അജിത്കുമാർ ഐ എ എസ് ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്തു .
തൊഴിൽ നൈപുണ്യവും രാജ്യത്തിൻറെ സമ്പത് വ്യവസ്ഥയും പരസ്പര പൂരകങ്ങളാണ്.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അറിവും നൈപുണ്യവും ആർജിക്കുവാൻ ആഗ്രഹിക്കുന്ന യുവതയുടെ നാടാണ് കേരളം. ആധുനിക കാലത്തിനനുസരിച്ചു തൊഴിൽ നൈപുണ്യ പരിശീലന പരിപാടികൾ വിജയകരമായി നടപ്പിലാക്കുന്നതിൽ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സല്ലൻസും, ഐ ഐ ഐ സി യും മഹത്തായ രീതിയിൽ സംഭാവന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സല്ലൻസ് മാനേജിങ് ഡയറക്ടർ ഡോ. വീണ എൻ മാധവൻ ഐ എ എസ് അധ്യക്ഷയായിരുന്നു.
കേരള അക്കാദമി ഫോർ സ്‌കിൽസിന്റെ സെന്റർ ഓഫ് എക്സല്ലൻസ് ആയി പ്രവർത്തിക്കുന്ന ഐ ഐ ഐ സി നിർമാണ മേഖലയിൽ നിരവധി തൊഴിൽ പരിശീലനങ്ങൾക്കു അവസരം ഉണ്ടാക്കുന്നുണ്ട്. ഇൻഫ്രാസ്ട്രക്ചർ എക്വിപ്മെന്റ് സ്കിൽ കൌൺസിൽ ആഭിമുഖ്യത്തിൽ ഐ ഐ ഐ സി യിൽ തുടങ്ങാൻ പോകുന്ന എക്സ്കവേറ്റർ ഓപ്പറേറ്റർ ലെവൽ 4 പരിശീലനം കേന്ദ്ര സർക്കാർ ഔദ്യോഗികഅംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന രീതിയിൽ വ്യത്യസ്തമായിരിക്കുമെന്നവർ അഭിപ്രായപ്പെട്ടു. ഇൻഫ്രാസ്ട്രക്ചർ എക്വിപ്മെന്റ് സ്കിൽ കൌൺസിൽ ചെയർമാൻ ദിമിത്രോവ് കൃഷ്ണൻ, ഇൻഫ്രാസ്ട്രക്ചർ എക്വിപ്മെന്റ് സ്കിൽ കൌൺസിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ വിജയകുമാർ എന്നിവർ ഐ ഇ എസ് സി യുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കൺസ്ട്രക്ഷൻ എക്വിപ്മെന്റ്‌സുമായി ബന്ധപ്പെട്ട സമസ്ത തൊഴിൽ മേഖലകളും പരിശീലിപ്പിക്കുന്ന മാതൃക സ്ഥാപനമായി ഐ ഐ ഐ സി വരും കാലങ്ങളിൽ മാറുമെന്ന് ഐ ഇ എസ് സി ചെയർമാൻ ദിമിത്രോവ് കൃഷ്ണൻ പ്രസ്താവിച്ചു. അതിനുള്ള സഹകരണം ഐ ഇ എസ് സി യുടെ ഭാഗത്തു നിന്നുറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ എക്സ്കവേറ്റർ ഓപ്പറേറ്റർമാരായി ജോലി എടുക്കുന്ന പലർക്കും പ്രസ്തുത മേഖലയിൽ സർട്ടിഫിക്കറ്റ് ഇല്ല എന്നത് ഐ ഇ സ് സി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ വിജയകുമാർ വ്യക്തമാക്കി. തൊഴിലാളി സെർട്ടിഫൈഡ് ആകുന്നതു വഴി ഒരു തൊഴിൽ ദാതാവിനും, തൊഴിലാളികൾക്കും ഉണ്ടാകാവുന്ന പ്രയോജനങ്ങൾ അദ്ദേഹം വിശദീകരിച്ചു.
read also…….വാഹന വായ്പകള്‍ക്കായി സിഎസ്ബി ബാങ്ക് ഡൈമര്‍ ഇന്ത്യയുമായി പങ്കാളിത്തത്തില്‍
കൺസ്ട്രക്ഷൻ എക്വിപ്മെന്റ് നിർമാണവും കയറ്റുമതിയും ഇന്ത്യയിൽ വർധിച്ച രീതിയിൽ നടക്കുന്നുണ്ട്. കേരളത്തിലും ധാരാളമായി ഇത്തരത്തിലുള്ള മെഷീനുകൾ ധാരാളമായി വിപണനം ചെയ്യുന്നുണ്ട്.എന്നാൽ ഇത് പ്രയോഗിക്കുവാൻ വശമുള്ള സെർട്ടിഫൈഡ് ഓപ്പറേറ്റർമാർ വിരളമാണ് എന്നത് ഈ പരിശീലനത്തിന്റെ സാധ്യത വർധിപ്പിക്കുമെന്ന് വോൾവോ ഡീലർ പാക്‌ട് മഷീൻസ് ഡയറക്ടർ സിദ്ധാർഥ് രാമൻ പ്രസ്താവിച്ചു. കൺസ്ട്രക്ഷൻ എക്വിപ്മെന്റ് മാനുഫാക്ചട്യൂറിങ് മേഖലകളിലെ പ്രശസ്ത കമ്പനികളായ ടാറ്റ ഹിറ്റാച്ചി, ടെറെക്സ്, സാനി, കസ്മാറ്റ്, അമ്മാൻ ഇന്ത്യ, കൊബെൽകോ എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. ഐ ഇ സി യുടെ കേന്ദ്രം തുടങ്ങുന്നത് വഴി ടെക്‌നിഷ്യൻ പരിശീലനങ്ങൾക്കു പുതിയ മുഖം കൈവരിക്കുകയാണ് ഐ ഐ ഐ സി. ഐ ഐ ഐ സി ഡയറക്ടർ പ്രൊഫ. ഡോ ബി സുനിൽകുമാർ സ്വാഗതമാശംസിച്ചു.ഐ ഐ ഐ സി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ കെ രാഘവൻ നന്ദി പറഞ്ഞു. ഇൻഫ്രാസ്ട്രക്ചർ എക്വിപ്മെന്റ് സ്കിൽ കൌൺസിൽ അംഗീകാരത്തോടെയുള്ള എക്സ്കവേറ്റർ ഓപ്പറേറ്റർ ലെവൽ 4 പരിശീലനം ഒക്ടോബർ 3 മുതൽ ആരംഭിക്കും. വിവരങ്ങൾക്ക് -8078980000, വെബ്സൈറ്റ് -www.iiic.ac.in
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം