ഗുവാഹത്തി: മണിപ്പുരില്‍ വീണ്ടും സംഘർഷം. മണിപ്പുർ താഴ്‍വരയിലും തലസ്ഥാനമായ ഇംഫാലിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പേർക്കു പരുക്കേറ്റു.
സെപ്റ്റംബർ 16നു സൈനികരുടെ വേഷത്തിൽ ആയുധങ്ങളുമായി എത്തിയ അഞ്ചു പേരെ അറസ്റ്റ് ചെയ്തതോടെയാണു മണിപ്പുരിൽ സ്ഥിതിഗതികൾ വഷളായത്. പിടിയിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് താഴ്‍വരയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി.
പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലേക്കു വനിതകൾ മാർച്ച് നടത്തി. പിടികൂടിയവരെ വിട്ടയച്ചില്ലെങ്കിൽ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതേതുടര്‍ന്ന്‍ സിൻജാമേയ് പൊലീസ് സ്റ്റേഷനു മുമ്പിൽ പൊലീസും ആൾക്കൂട്ടവും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















