തമിഴ് സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യാ വാര്‍ത്തയില്‍ നിന്നും ഇനിയും ആരാധകര്‍ മുക്തി നേടിയിട്ടില്ല.മകള്‍ക്കൊപ്പം താനും മരിച്ചുവെന്ന് വിജയ് ആന്റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മകളുടെ മരണത്തിന് ശേഷമുള്ള നടന്റെ ആദ്യത്തെ പ്രസ്താവനയാണിത്. തന്റെ പ്രിയപ്പെട്ട മകളെ പ്രശംസിച്ച് ഒരു ഹൃദയസ്പര്‍ശിയായ പോസ്റ്റ് താരം പങ്കിട്ടു. അദ്ദേഹത്തിന്റെ വൈകാരിക പോസ്റ്റിന് താഴെ ‘കൂടെയുണ്ട്, ധൈര്യമായി ഇരിക്കണം, പ്രതീക്ഷ കൈവെടിയരുത്’ എന്നെല്ലാം ആരാധകര്‍ കുറിക്കുന്നുണ്ട്.
മകളെ കുറിച്ച് വിജയ് ആന്റണി എഴുതിയതിങ്ങനെ;
‘എന്റെ പ്രിയപ്പെട്ടവരേ, എന്റെ മകള്‍ മീര സ്നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയാണ്. അവള് ഇപ്പോള്‍ ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത മെച്ചപ്പെട്ടതും നിശബ്ദവുമായ ഒരു സ്ഥലത്താണ്. അവള് ഇപ്പോഴും എന്നോട് സംസാരിക്കുന്നു. ഞാൻ അവളോടൊപ്പം മരിച്ചു. ഞാൻ ഇപ്പോള്‍ അവള്‍ക്കായി സമയം ചിലവഴിക്കാൻ തുടങ്ങി. ഞാൻ ഇപ്പോള്‍ അവള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യും’.
മീര വിജയ് ആന്റണിയുടെ പെട്ടെന്നുള്ള വിയോഗം തമിഴ് സിനിമാലോകത്തെ ജനങ്ങളേയും ആരാധകരെയും ഞെട്ടിച്ചു. വിജയ് ആന്റണിയുടെയും ഫാത്തിമയുടെയും മൂത്ത മകളാണ് മീര. ആത്മഹത്യയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം