ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസിലെ വനിതാ ഫുട്ബോളില്‍ ഇന്ത്യയ്ക്ക് തോല്‍വി. കരുത്തരായ ചൈനീസ് തായ്പേയിയാണ് ഇന്ത്യയെ കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.
ചൈനീസ് തായ്പെയ്ക്കെതിരെ ആദ്യം ലീഡ് എടുക്കാൻ സാധിച്ചെങ്കിലും അവസാന നിമിഷം ടീം തോൽവി വഴങ്ങുകയായിരുന്നു. അഞ്ജു തമങ് ഇന്ത്യക്ക് വേണ്ടി വല കുലുക്കിയപ്പോൾ ചിൻ ലായും യു-ഹ്സാൻ സുവും തായ്പെയ്ക്ക് വേണ്ടി മറുപടി ഗോളുകൾ കണ്ടെത്തി. തായ്ലന്റിനെയാണ് അടുത്ത മത്സരത്തിൽ ഇന്ത്യക്ക് നേരിടാൻ ഉള്ളത്.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതി ആരംഭിച്ച ഉടനെ ഇന്ത്യ വല കുലുക്കി. സൂപ്പർ താരം മനീഷ കല്യാണിന്റെ തകർപ്പൻ ഒരു ഷോട്ട് എതിർ പ്രതിരോധം തടഞ്ഞപ്പോൾ വീണു കിട്ടിയ അവസരം അഞ്ജു തമങ് മുതലെടുക്കുകയായിരുന്നു.
69ആം മിനിറ്റിൽ ലായ് ചിൻ-ലായുടെ ലോങ് റേഞ്ചറിലൂടെ തായ്പെയ് സമനില ഗോൾ കണ്ടെത്തി. ഒടുവിൽ 84ആം മിനിറ്റിൽ തായ്പെയ് വിജയ ഗോളും കണ്ടെത്തി. യു-ഹ്സാൻ സു ആണ് ഇത്തവണ വല കുലുക്കിയത്.
ഗ്രൂപ്പ് ബിയിലെ ഇന്ത്യയുടെ ആദ്യ പോരാട്ടമായിരുന്നു ഇത്. 2014-ന് ശേഷം ഇന്ത്യന്‍ വനിതാഫുട്ബോള്‍ ടീം ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ കളിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം