ചെന്നൈ: പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ലിയോയുടെ ഓരോ അപ്ഡേറ്റും. ഇന്ന് റിലീസായ ഹിന്ദി പോസ്റ്ററില്‍ സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോര്‍ത്തു ദളപതി അവതരിക്കുമ്പോള്‍ ശാന്ത ഭാവത്തില്‍ നിന്ന് മാറി പ്രതികാരരൂപത്തിലുള്ള നായകനായി മാറുന്ന ദളപതിയെ പോസ്റ്ററില്‍ കാണാം.ലിയോ പോസ്റ്ററുകളിലെ ഓരോ ഡീറ്റൈലിംഗും ചര്‍ച്ചയാകുകയാണ് പ്രേക്ഷകര്‍ക്കിടയില്‍.
‘ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക’ എന്ന സന്ദേശം കഴിഞ്ഞ ദിവസം നല്‍കിയ നായകൻ ഇന്ന് ‘ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക’ എന്ന സന്ദേശം നല്‍കുന്നു. ഓരോ അപ്ഡേറ്റിലും കത്തിക്കയറുകയാണ് ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
read more…..തൃഷ വിവാഹിതയാവുന്നു; വരന്‍ മലയാളി നിര്‍മാതാവെന്ന് റിപ്പോര്‍ട്ട്
ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡിഒപി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാര്‍ട്നര്‍ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആര്‍ഓ : പ്രതീഷ് ശേഖര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















