ഡല്‍ഹി: കാനഡക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. കനേഡിയന്‍ പൗരന്മാര്ക്കുള്ള വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷഭീഷണി ഉള്ളതായി ഇന്ത്യയും കാനഡയും ആരോപിച്ചു.
ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവെച്ചിരിക്കുന്നുവെന്ന് കാനഡയിലെ വിസ അപേക്ഷ പോർട്ടലായ ബിഎൽഎസ് ആണ് അറിയിച്ചത്. ഇതോടെ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുത്തവരുടെ യാത്ര മുടങ്ങും. ഇന്ത്യൻ പൗരന്മാർ വിസ നൽകേണ്ടെന്ന തീരുമാനത്തിലേക്ക് കാനഡ പോകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. കാനഡക്കെതിരെ നടപടി കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. രാവിലെ പ്രധാനമന്ത്രി മുതിർന്ന മന്ത്രിമാരുമായി യോഗം ചേർന്നിരുന്നു.യോഗത്തിൽ വിഷയം ചർച്ച ചെയ്തതായാണ് വിവരം. ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.
കനേഡിയന്‍ പൗരന്മാര്ക്കുള്ള വിസാ സേവനങ്ങള്‍ നിര്‍ത്തിവച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് സ്ഥിരീകരിച്ചത്. മൈദ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതിനാലാണ് സേവനങ്ങള്‍ നിര്‍ത്തിയത് എന്നാണ് ഇന്ത്യയുടെ വിശദീകരണം. ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും, കൃത്യമായ വിവരങ്ങള്‍ നല്കാന് കാനഡ തയ്യാറായിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് സുഖ്ബൂൽ സിങിന്റെ കൊലപാതകം. ഖാലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കവും സംഘർഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തു. 2017 വ്യാജ രേഖകൾ ഉണ്ടാക്കി കാനഡയിലേക്ക് കടന്ന സുഖ്ബൂൽ ഗുണ്ടാ നേതാവ് ദവിന്ദർ ബംബിഹയുടെ കൂട്ടാളിയാണ്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ആരോപണം അതീവ ഗുരുതരമെന്ന് അമേരിക്ക പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം