കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ലെന്നാണ് വിവരം. കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഒരു റബ്ബര്‍ മെഷ്യൻപുര ഒഴുകിപ്പോയി. റോഡില്‍ മുഴുവന്‍ കല്ലും മണ്ണും നിറഞ്ഞ് ഗതാഗത തടസ്സമുണ്ട്. വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.
തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടി. വെള്ളിക്കുളം സ്കൂളിൽ ക്യാംപ് ആരംഭിച്ചു. ചാത്തപ്പുഴ എന്ന ഭാഗത്ത് വെള്ളം പൊങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു റബ്ബർ മിഷൻപുര ഒഴുകിപോയി. കൃഷി നാശവുമുണ്ട്. തീക്കോയി ആറ്റിൽ ഇനിയും വെള്ളം ഉയരുമെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴയെത്തുടര്‍ന്ന് വാഗമണ്‍ റോഡിലും മണ്ണിടിച്ചിലുണ്ടായി. മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി കോട്ടയം കലക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു. തീക്കോയി വില്ലേജിലെ വെളിക്കുളം സ്‌കൂളില്‍ റവന്യൂ വകുപ്പ് ക്യാമ്പ് തുറന്നു.
മലയോര മേഖലകളിൽ ശക്തമായ മഴയെത്തുടർന്ന് മീനച്ചിലാറിന്റെ കൈവഴികളിൽ നീരൊഴുക്ക് ശക്തമായി. തീക്കോയി, തലനാട്, അടുക്കം, മേലടുക്കം, ചാമപ്പാറ മേഖലകളിലാണ് മണിക്കൂറുകളായി ശക്തമായ മഴ പെയ്യുന്നത്.
അതിനിടെ ഒറ്റയീട്ടിക്ക് സമീപം കാർ മലവെള്ളപ്പാച്ചിലിൽ പെട്ടു. പൂഞ്ഞാർ മേഖലയിൽ ഉരുൾപൊട്ടിയതായും റിപ്പോർട്ടുണ്ട്. തലനാടിന് സമീപം മേസ്തിരിപടിയിൽ റോഡിൽ വെള്ളം കയറിയെന്നാണ് വിവരം. വാഗമൺ റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
മലയോരത്തെ ചില പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇതുവരെ ഒരിടത്തും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായവും ഉണ്ടായിട്ടില്ല. ജില്ലയുടെ മലയോര മേഖലകളിൽ രാത്രി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















