ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ അനുകൂല പരാമര്‍ശത്തിനു പിന്നാലെ, കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പഞ്ചാബി റാപ് ഗായകന് ശുഭ്നീത് സിംഗിന്റെ ഇന്ത്യന്‍ പര്യടനം റദ്ദാക്കി.
ഖാലിസ്ഥാനെ പിന്തുണച്ചു കൊണ്ട് ശുഭ്നീത് നടത്തിയ പരാമര്‍ശം വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശുഭ്നീതിന്റെ “സ്റ്റില്‍ റോളിന് ഇന്ത്യ ടൂര്‍’ എന്നു പേരിട്ട, പരിപാടി റദ്ദാക്കിയതായി, സ്പോണ്‍സറായ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക്മൈഷോ അറിയിച്ചത്.
‘സ്റ്റിൽ റോളിൻ ടൂർ’ റദ്ദാക്കിയതായും ഷോയ്ക്കായി ടിക്കറ്റ് വാങ്ങിയവർക്ക് 7-10 പ്രവൃത്തി ദിവസത്തിനുള്ളിൽ റീഫണ്ട് നൽകുമെന്നും ബുക്ക്മൈഷോ അറിയിച്ചു. വിവിധ നഗരങ്ങളില്‍ പരിപാടി നടത്താനിരുന്ന ശുഭ്നീത്, പഞ്ചാബും ജമ്മുകശ്മീരും ഉള്‍പ്പെടാത്ത ഇന്ത്യയുടെ ഭൂപടം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് വന്‍വിവാദമായിരുന്നു.
ഖലിസ്ഥാനി അനുഭാവിയെന്ന് അരോപിക്കപ്പെടുന്ന ഒരു ഗായകന്റെ സംഗീത പരിപാടി നടത്താന്‍ മുമ്പോട്ടു വന്നതിന് ബുക്ക്മൈഷോയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണുയര്‍ന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















