ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന് വമ്പന്‍ അട്ടിമറിവിജയം. റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള മൂന്ന് തവണ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ വീഴ്ത്തിയാണ് ഇന്ത്യന്‍ ടീം ചരിത്രം കുറിച്ചത്.
അഞ്ചു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ 3-2നാണ് ഇന്ത്യയുടെ വിജയം. രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ മൂന്ന് തവണ ചാമ്പ്യന്മാരായ കൊറിയയ്ക്കെതിരെ മികച്ച മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്. സ്കോര്‍: 25-27, 29-27, 25-22, 20-25, 17-15.
പൂള് സിയില്‍ നടന്ന പോരാട്ടത്തില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തില്‍ ജയപരാജയങ്ങള്‍ മാറി മറിഞ്ഞു. ആദ്യ സെറ്റ് കൊറിയ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റും മൂന്നാം സെറ്റും നേടി ഇന്ത്യ 2-1 ന് ലീഡെടുത്തു. എന്നാല്‍ നാലാം സെറ്റില്‍ കൊറിയ തിരിച്ചടിച്ചതോടെ മത്സരം അവസാന സെറ്റിലേക്ക് കടന്നു. നിര്‍ണായക സെറ്റില്‍ ഒരു ഘട്ടത്തില്‍ പിന്നിലായിരുന്ന ഇന്ത്യ പിന്നീട് മികച്ച പ്രകടനം പുറത്തെടുത്ത് സെറ്റും മത്സരവും സ്വന്തമാക്കി.
3-0 ന് കംബോഡിയയെയും ഇന്ത്യ തകർത്തിരുന്നു. അഞ്ച് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. വരാനിരിക്കുന്ന റൗണ്ടിൽ, ഇന്ത്യ ചൈനീസ് തായ്പേയ് അല്ലെങ്കിൽ മംഗോളിയയെ നേരിടും. ടൂർണമെന്റില്‍ ഇന്ത്യയുടെ അവസാന മെഡൽ 1986ൽ വെങ്കലം നേടിയതാണ്. ഇന്തോനേഷ്യയിൽ നടന്ന കഴിഞ്ഞ പതിപ്പിൽ ഇന്ത്യ 12-ാം സ്ഥാനത്തായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം