തിരുവനന്തപുരം: യങ് ഇന്ത്യൻസ് ഡി.എൽ.ടി ലെഡ്ജേഴ്സ് കോവളം മാരത്തോൺ 2023ന്റെ ഔദ്യോഗിക ടീഷർട്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമീഷണർ നാഗരാജു ചക്കിലും ഐ.പി.എസാണ് പ്രകാശന കർമം നിർവഹിച്ചത്. സെപ്തംബർ 24 ഞായറാഴ്ച കോവളത്താണ് മാരത്തോൺ നടക്കുന്നത്.
ശാരീരിക ക്ഷേമത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം ബോധവൽക്കരിക്കുന്നതോടൊപ്പം സമുദ്ര സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. ഫുൾ മാരത്തൺ (42.2 കി.മീ), ഹാഫ് മാരത്തൺ (21.1 കി.മീ), 10.കെ ഓട്ടം (10 കി.മീ), ഫൺ റൺ (അഞ്ച് കി.മീ), കോർപ്പറേറ്റ് റിലേ (അഞ്ച് കി.മീ) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായിട്ടാണ് മാരത്തോൺ വിഭാവനം ചെയ്തിട്ടുളളത്. തലസ്ഥാന നഗരിയിൽ നടക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യ ഫുൾ മാരത്തോൺ എന്ന സവിശേഷതയും കോവളം മാരത്തോണിനുണ്ട്.
ഫുൾ, ഹാഫ്, 10.കെ വിഭാഗങ്ങളിൽ 18 വയസ് മുതലുളള സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാൻ കഴിയും. അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും പങ്കെടുക്കാൻ കഴിയും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് മാരത്തോണിൽ പങ്കെടുക്കാൻ അവസരമുള്ളത്. ഇവർക്ക് റേസ് ടീ ഷർട്ടും വെള്ളം, ഇലക്ട്രോലൈറ്റുകൾ, ലഘുഭക്ഷണങ്ങൾ തുടങ്ങി നിർജലീകരണം ഒഴിവാക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിജയകരമായി പൂർത്തിയാക്കുന്നവ മുഴുവൻ പേർക്കും മെഡൽ ലഭിക്കും. ഫുൾ, ഹാഫ്, 10 കെ മാരത്തോണുകളിൽ ഫിനിഷിംഗ് സമയം കൃത്യമായി ട്രാക്ക് ചെയ്യുന്നതിനായി ആർ.എഫ്.ഐ.ഡി. ചിപ്പുകൾ ഘടിപ്പിച്ച ബിബുകൾ നൽകും.
ബംഗ്ലാദേശിൽ നടക്കുന്ന ഇന്റർനാഷണൽ പീസ് കോൺഫറൻസിൽ മുഖ്യാതിഥിയായി സലാം പാപ്പിനിശ്ശേരിയെ തിരഞ്ഞെടുത്തു
മാരത്തോണിലൂടെ സമാഹരിക്കുന്ന തുക സമുദ്രസംരക്ഷണത്തിനായി ചെലവഴിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡി.എൽ.ടി ലെഡ്ജേഴ്സിന് പുറമേ, ആക്സിയ ടെക്നോളജീസ്, പ്യുവർ ഹാർട്ട്, വാസുദേവ വിലാസം തുടങ്ങിയവരാണ് മറ്റ് പ്രധാന സ്പോൺസർമാർ.
ടീഷർട്ട് പ്രകാശന ചടങ്ങിൽ യങ് ഇന്ത്യൻസ് തിരുവന്തപുരം ചാപ്റ്റർ ചെയർമാൻ അനിന്ദ് ബെൻ റോയ്, യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്റർ കോ-ചെയർമാൻ സാജൻ എസ്. നന്ദൻ, മാരത്തോണിന്റെ കോ കൺവീനറും റേസ് ഡയറക്ടറുമായ ഷിനോമോൾ പാലത്താനത്ത്, യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്റർ കാലാവസ്ഥാ വിഭാഗം അധ്യക്ഷൻ ടെറൻസ് അലക്സ് തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം