മുംബൈ: ദീപാവലി പ്രമാണിച്ച്, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി വിയറ്റ് ജെറ്റ് വമ്പൻ ഓഫർ പ്രഖ്യാപിച്ചു. അടുത്തമാസം ഒന്നിനും 31-നും ഇടയിൽ യാത്ര ചെയ്യാനായി ഈ മാസം 20 നകം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അടിസ്ഥാന ടിക്കറ്റ് നിരക്ക് പൂജ്യം രൂപയിൽ നിന്നാണാരംഭിക്കുക . പക്ഷേ നികുതികളും, സർചാർജും നൽകണം.
ഇന്ത്യയിൽ നിന്ന് വിയറ്റ് ജെറ്റിന് സർവീസുള്ള കൊച്ചി, ന്യൂ ഡൽഹി, അഹമ്മദാബാദ് , മുംബൈ എന്നിവിടങ്ങളിൽ നിന്ന് വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യവും ലഭിക്കും . വിയറ്റ്ജെറ്റിന്റെ വെബ്സൈറ്റിലും, മൊബൈൽ ആപ്പിലും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ഏറ്റവും മികച്ച സർവീസും, കുറഞ്ഞ നിരക്കും ഉറപ്പ് നൽകുന്ന വിയറ്റ്ജെറ്റിന്റെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരോടുള്ള പ്രതിബദ്ധത എടുത്തു കാട്ടുന്നതാണ് ദീപാവലി ഓഫർ.ടിക്കറ്റ് നിരക്കിലെ വലിയ ഇളവിനെക്കൂടാതെ സ്കൈ കെയർ ഇൻഷുറൻസ് പാക്കേജും വിയറ്റ്ജെറ്റ് ലഭ്യമാക്കുന്നുണ്ട്. യാത്രയിലുടനീളം സമഗ്ര ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനാൽ മനസ്സമാധാനത്തോടെ യാത്ര ചെയ്യാൻ കഴിയുന്നു.
read also…..30 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്കി മുത്തൂറ്റ് ഫിനാന്‍സ്
ഇന്ത്യയും, വിയറ്റ്നാമും തമ്മിലുള്ള സാമ്പത്തിക- സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും സാംസ്കാരിക- വാണിജ്യ കേന്ദ്രങ്ങൾ സന്ദർശിക്കാൻ വിയറ്റ്ജെറ്റ് സൗകര്യമൊരുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും, തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന കണക്കിലെടുത്തു സർവീസുകളുടെ എണ്ണം ആഴ്ചയിൽ 32 ആയി ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഹോ ചിമിൻ സിറ്റിയിലേക്കും, ഹാനോയിലേക്കുമാണ് വിയറ്റ്ജെറ്റ് സർവീസ് ഉള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം