കോഴിക്കോട്: നിപ വൈറസ് സംബന്ധിച്ച വ്യാജ വിവരം ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച യുവാവിനെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം കൊയിലാണ്ടി പോലീസ് കേസെടുത്തത്.
നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണമാണ് ഇയാൾ ഫേസ്ബുക്ക് വഴി പങ്കുവച്ചത്. ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനികളാണെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു.
സംഭവം വിവാദമായ ഉടനെ അനിൽകുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം