ആലുവ: വയോധികനെ മർദിച്ച് സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചിറ്റൂർ കോളനിക്കൽ വീട്ടിൽ ലിജി (39), ഇടപ്പള്ളി മരോട്ടിച്ചുവട് എറുക്കാട്ട് പറമ്പിൽ ചന്ദ്രൻ (56), കൂനംതൈ നെരിയങ്ങോട് പറമ്പിൽ പ്രവീൺ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ കാതികുടം സ്വദേശി ജോസ് (76)നെയാണ് മർദ്ദിച്ചത്. ജോസ് ചിറ്റൂർ ലിജിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഒറ്റയ്ക്ക് വാടകയ്ക്കാണ് താമസിച്ചിരുന്നത്. പുതിയ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കാമെന്നു പറഞ്ഞാണ് ആലുവ കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ ലിജി ജോസിനെ എത്തിച്ചത്.
തുടർന്ന് ലിജി ഭക്ഷണം വാങ്ങിക്കൊണ്ടുവരാമെന്ന വ്യാജേന പുറത്തേക്ക് പോയി. ഈ സമയം ലിജി പറഞ്ഞുറപ്പിച്ച പ്രകാരം കൊട്ടേഷൻ ഏറ്റെടുത്ത ചന്ദ്രനും, പ്രവീണും ജോസിനെ മർദ്ദിച്ച് അഞ്ചരപവന്റെ മാലയും, മൊബൈൽ ഫോണും, പണവും കവരുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം