കൊച്ചി: ബസിനുള്ളില്‍ യാത്രക്കാരിയുടെ പണം മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. ചെന്നൈ എം.ജി.ആര് നഗര്‍ കോളനിയില്‍ താമസിക്കുന്ന പ്രിയ (23) ആണ് അറസ്റ്റിലായത്. പള്ളിക്കര-എറണാകുളം റൂട്ടില്‍ ഓടുന്ന ബസിനുള്ളില്‍ വച്ച് യാത്രക്കാരിയുടെ ബാഗില്‍ നിന്നാണ് പ്രിയ പണം മോഷ്ടിച്ചത്.
പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ പരാതിക്കാരി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ബസ് കാക്കനാട് ഐ.എം.കി ജംഗ്ഷന് അടുത്ത് നിര്‍ത്തി. ബസ് നിര്‍ത്തിയ ഉടനെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രിയയെ ബസ് യാത്രക്കാര്‍ തടഞ്ഞ് വയ്ക്കുകയായിരുന്നു.
തുടര്‍ന്ന് തൃക്കാരക്കര പൊലീസ് എത്തി പ്രിയയെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രിയയുടെ പക്കല്‍ നിന്ന് 7000 രൂപ കണ്ടെടുത്തു. പണം അടങ്ങിയ ബാഗ് കൈവശമുള്ളവരെ രണ്ടോ മൂന്നോ പേരുള്ള സംഘം ചേര്‍ന്ന് കൈയും മുഖവും അനക്കാന്‍ പറ്റാത്ത വിധത്തില്‍ പ്രത്യേക രീതിയില്‍ ലോക്ക് ചെയ്ത ശേഷമാണ് ഇവര്‍ ബാഗ് തുറന്ന് മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ബഹളത്തിനിടയില്‍ ബാക്കിയുള്ള മോഷ്ടാക്കള്‍ പണവുമായി കടന്നു കളഞ്ഞെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം