ലണ്ടൻ: ഉത്തേജകമരുന്ന് ഉപയോഗം തെളിയിക്കപ്പെട്ടതോടെ വനിതാ ടെന്നീസിലെ മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപിന് നാല് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി. 2022 യുഎസ് ഓപ്പൺ സമയത്ത് ശേഖരിച്ച സാംപിളിൽ, റോക്സാഡസ്റ്റാറ്റ് എന്ന നിരോധിത വസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് വിലക്ക് നടപടി. മറ്റൊരു നിരോധിത രാസവസ്തുവും ഇതേ കാലയളവിൽ താരം ഉപയോഗിച്ചതായി ടെന്നീസ് ആന്റി ഡോപിംഗ് പ്രോഗ്രാം അധികൃതർ കണ്ടെത്തി.
2022 യുഎസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായതിന് ശേഷം സിമോണ ഹാലെപ് ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ കളിച്ചിട്ടില്ല. ഒക്ടോബർ 2022 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഹാലെപിനെ സസ്പെൻഡ് ചെയ്തത്. ഈ നടപടി പ്രകാരം 2026 ഒക്ടോബറിൽ, തന്റെ 35-ാം വയസിൽ മാത്രമാകും താരത്തിന് കോർട്ടിലേക്ക് മടങ്ങിവരാനാവുക.
ഈ തീരുമാനത്തിനെതിരെ കായിക ആർബിട്രേഷൻ കോടതിയിൽ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നതായി ഹാലെപ് പ്രസ്താവനയിൽ പറഞ്ഞു. നിരോധിത വസ്തുക്കൾ ശരീരത്തിൽ പ്രയോഗിച്ചിട്ടില്ലെങ്കിലും പരിശീലകസംഘം നിർദേശിച്ച ഫുഡ് സപ്ലിമെന്റിൽ റോക്സാഡസ്റ്റാറ്റ് അറിയാതെ കലർന്നിരുന്നതായി ഹാലെപ് അധികൃതരോട് സമ്മതിച്ചിരുന്നു.
2018-ൽ തുടർച്ചയായി രണ്ട് ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ വിജയിച്ച ഹാലെപ് ആകെ 24 ഡബ്ല്യുടിഎ കിരീടങ്ങളാണ് നേടിയിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം