കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. 41 റൺസിന്റെ വിജയമാണ് ഇന്ത്യ കൊളംബോയിൽ നേടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറില് 172 റണ്‍സിന് ഓള് ഔട്ടായി. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്.
6-99 എന്ന നിലയിൽ ലങ്ക ഒരുവേള പരുങ്ങിയെങ്കിലും വെല്ലാലഗെയ്ക്കൊപ്പം ചേർന്ന് ധനഞ്ജയ ഡിസിൽവ(41) ടീമിന് വിജയപ്രതീക്ഷകൾ നൽകി. 66 പന്തിൽ നാല് ഫോറുമായി മെല്ലെ ഇന്നിംഗ്സ് കെട്ടിപ്പടുത്ത ഡിസിൽവയെ രവീന്ദ്ര ജഡേജ വീഴ്ത്തിയതോടെയാണ് ലങ്ക തകർന്നത്. 46 പന്തിൽ മൂന്ന് ഫോറുകളും ഒരു സിക്സും പായിച്ച വെല്ലാലഗെ പരാജയവേളയിലും പുറത്താകാതെ നിന്നു.
നേരത്തെ, വെല്ലാലഗെയും നാല് വിക്കറ്റുകൾ സ്വന്തമാക്കിയ ചരിത് അസലങ്കയും ചേർന്ന് ഇന്ത്യയെ താരതമ്യേന ചെറിയ സ്കോറിന് ഒതുക്കിയിരുന്നു. ഓപ്പണറായി ഇറങ്ങിയ നായകൻ രോഹിത് ശർമ നേടിയ 53 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ അടിത്തറ. 80 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് രോഹിത്തും ഗില്ലും ചേർന്ന് പടുത്തുയർത്തിയത്. ഗില്ലിനെ (25 പന്തിൽ 19 റൺസ്) ബോൾഡാക്കിയാണു ദുനിത് വെല്ലാലഗെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. 12 പന്തുകൾ നേരിട്ട് മൂന്ന് റൺസെടുത്ത വിരാട് കോലിയെ നിലയുറപ്പിക്കും മുൻപേ ശ്രീലങ്കൻ യുവതാരം പുറത്താക്കി. ദസുൻ ശനാക ക്യാച്ചെടുത്താണു കോലി മടങ്ങിയത്. സ്കോർ 91 ൽ നിൽക്കെ രോഹിത്തും ദുനിതിനു മുന്നിൽ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർന്നങ്ങോട്ട് പതുക്കെയായിരുന്നു ഇന്ത്യയുടെ സ്കോർ ഉയർന്നത്.
കെ.എൽ. രാഹുലിന്റെയും ഇഷാൻ കിഷന്റെയും പ്രതിരോധത്തിൽ ഇന്ത്യൻ സ്കോർ 150 കടന്നു. 44 പന്തുകൾ നേരിട്ട രാഹുൽ 39 റണ്‍സെടുത്തു. ദുനിതിന്റെ പന്തിൽ താരം തന്നെ ക്യാച്ചെടുത്ത് രാഹുലിനെ പുറത്താക്കി. 61 പന്തിൽ 33 റൺസെടുത്ത ഇഷാൻ കിഷനെ ചരിത് അസലങ്ക മടക്കി. ഹാർദിക് പാണ്ഡ്യയും (18 പന്തിൽ അഞ്ച്), രവീന്ദ്ര ജഡേജയും (19 പന്തിൽ നാല്) നിരാശപ്പെടുത്തി. വാലറ്റത്ത് അക്ഷർ പട്ടേലിന്റെ ചെറുത്തു നില്‍പ്പാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. അക്ഷർ പട്ടേൽ 36 പന്തിൽ 26 റൺസെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം