കൊളംബോ: ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ വ്യക്തിഗത സ്കോര്‍ 22-ല്‍ എത്തിയപ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
വിരാട് കോലി കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമായി. 205 ഇന്നിങ്സില്‍ നിന്നാണ് കോലി 10,000 ക്ലബ്ബില്‍ അംഗമാകുന്നത്. രോഹിത്തിന് ഈ നേട്ടത്തിലെത്താന്‍ 241 ഇന്നിങ്സുകള്‍ വേണ്ടിവന്നു. 2001-ല്‍ 259 ഇന്നിങ്സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്നാണ് രോഹിത്തിന്റെ നേട്ടം.
ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന 15-ാമത്തെ താരവുമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം