കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 214 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെ, നാല് വിക്കറ്റ് നേടിയ ചരിത് അസലങ്ക എന്നിവരാണ് തകര്‍ത്തത്.
53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ എല്‍ രാഹുല്‍ (39), ഇഷാന് കിഷന് (33) എന്നിവരാണ് ചെറുത്തുനിന്ന് മറ്റുതാരങ്ങള്‍. 49.1 ഓവറില്‍ ഇന്ത്യ എല്ലാവരും പുറത്താവുകയായിരുന്നു.
നേരത്തെ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഷാര്‍ദുല്‍ താക്കൂറിന് പകരം അക്സര്‍ പട്ടേല്‍ ടീമിലെത്തി. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചായതുകൊണ്ടാണ് അക്സറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം