പോർച്ചുഗല്ലിലെ സാവോ ലോറെൻകോ ഡിബൈറോ എന്ന നഗരത്തിലെ ആളുകൾ ഞായറാഴ്ച രാവിലെ ഉറക്കമുണർന്ന് പുറത്തേക്കു നോക്കിയപ്പോൾ നിരത്തിലൂടെ ചുവന്ന പുഴ കുത്തിയൊഴുകുന്നതു കണ്ട് അന്തംവിട്ടു. ലക്ഷക്കണക്കിനു ലീറ്റർ വൈൻ ആണ് തങ്ങളുടെ കൺമുന്നിലൂടെ കുത്തിയൊഴുകിപ്പോയത് എന്ന് അവർ പിന്നീടാണ് അറിഞ്ഞത്. ടൗണിലെ നിരത്തിലൂടെ 22 ലക്ഷം ലീറ്റർ വൈൻ ഒഴുകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Two large wine containers broke yesterday in the town of Levira, Portugal, which lead to the streets being flooded with wine. pic.twitter.com/hw6avobgje
— Brain Quest (@AweInspireMe) September 11, 2023
null
ടൗണിലെ ഒരു ഡിസ്റ്റിലറിയിൽ വൻ സൂക്ഷിച്ചിരുന്ന ടാങ്ക് അപ്രതീക്ഷിതമായി പൊട്ടിത്തകർന്നതാണ് വൈൻ നിരത്തുകളിലേക്കു കുത്തിയൊഴുകാൻ കാരണമായത്. 22 ലക്ഷം ലീറ്റർ ശേഷിയുള്ള ടാങ്കാണ് പൊട്ടിയത്.
ഇന്ത്യ- സൗദി വ്യാപാര ഇടപാടുകൾ രൂപയിലും റിയാലിലുമാക്കാനുള്ള നടപടികൾ ആരംഭിച്ചു
അടുത്തുള്ള പുഴയിലേക്ക് വൈൻ ഒഴുകിയത് പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാകുമെന്ന ആശങ്കയും ഉയർന്നു. ഉടൻ തന്നെ അഗ്നിരക്ഷാ സേന രംഗത്തെത്തി വൈൻ ഒഴുകുന്നതു വഴിതിരിച്ചുവിട്ടു. ഡിസ്റ്റിലറിക്കു സമീപത്തുള്ള വീടുകളുടെ ബേസ്മെന്റുകൾ വൈൻ കൊണ്ടു നിറഞ്ഞിരുന്നു.
സംഭവത്തിൽ ലെവിറ ഡിസ്റ്റിലറി മാപ്പു പറഞ്ഞു. നാശനഷ്ടം ഉണ്ടായവർക്കു നഷ്ടപരിഹാരം നൽകുമെന്നും നിരത്തുകൾ വൃത്തിയാക്കുന്നതിന്റെ ചെലവുകൾ വഹിക്കുമെന്നും കമ്പനി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം