ഇന്ത്യ- സൗദി വ്യാപാര ഇടപാടുകൾ രൂപയിലും റിയാലിലുമാക്കാനുള്ള നടപടികൾ ഉടൻ ഫലപ്രാപ്തിയിലെത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഡൽഹി സന്ദർശനവേളയിൽ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കു തുടക്കമായി. ഇന്ത്യയുടെ നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് വീസാ ഇളവു നൽകുന്ന കാര്യം സൗദി അറേബ്യ പരിഗണിക്കും. ഇന്ത്യൻ തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനും കൂട്ടായ നടപടികളുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടന്ന ചർച്ചകൾക്കിടെ 8 കരാറുകൾ ഒപ്പുവച്ചു. ഊർജം, ഡിജിറ്റൈസേഷൻ ഇലക്ട്രിക് ഉപകരണ നിർമാണം, അഴിമതിക്കെതിരായ സഹകരണം, ദേശീയ ആർക്കൈവുകൾ ഗവേഷണത്തിനും മറ്റും ഉപയോഗിക്കാനുള്ള സഹകരണം, നിക്ഷേപങ്ങൾ, എക്സിം ബാങ്ക്, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ, കടൽവെള്ള ശുദ്ധീകരണം എന്നീ മേഖലകളിലാണ് കരാറുകൾ ഒപ്പുവച്ചത്. തന്ത്രപ്രധാന സഹകരണം സംബന്ധിച്ച ധാരണയിലും ഇരു നേതാക്കളും ഒപ്പുവച്ചു. സ്റ്റാർട്ടപ്പുകൾ, പ്രതിരോധം, കൃഷി, ഭക്ഷ്യസുരക്ഷ, സൈബർ സുരക്ഷ, ടൂറിസം അടക്കമുള്ള മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അദാനി കസ് : അനധികൃതമായി ഓഹരി നേടിയെടുത്തതിന്റെ കണ്ടെത്തലുകളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചു.
സൗദിയിൽ റുപേ കാർഡ് അനുവദിക്കുന്നതിന്റെ സാധ്യതകൾ ആരായും. ഹജ് ഉംറ തീർഥാടകർക്കും സൗദിയിലെ ഇന്ത്യക്കാർക്കും ഇത് ഉപകാരപ്പെടും. ഇന്ത്യ- സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ യോഗത്തിൽ ഇരുവരും അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സുരക്ഷാ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ സഹകരണത്തിനും സാമ്പത്തിക സഹകരണത്തിനും 2 മന്ത്രിതല സമിതികളുണ്ടാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം