സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കെ ആറ് മാസത്തെ സാവകാശം ലഭിച്ചാൽ കൊടുത്ത് തീർക്കാനുള്ള കടം വീട്ടുമെന്ന് ബൈജൂസ്. ആറ് മാസത്തിനുള്ളിൽ കുടിശ്ശികയുള്ള 1.2 ബില്യൺ ഡോളർ ടേം ലോൺ പൂർണ്ണമായും തിരിച്ചടയ്ക്കാനുള്ള നിർദ്ദേശം ബൈജൂസ് മുന്നോട്ട് വച്ചിട്ടുണ്ട്. ഏകദേശം ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന വായ്പക്കാരുമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഇന്ത്യൻ എഡ്-ടെക് ഭീമൻ ഭേദഗതി നിർദ്ദേശം അംഗീകരിച്ചുകൊണ്ട് ആദ്യ മൂന്ന് മാസത്തിനുള്ളിൽ 300 മില്യൺ ഡോളർ അടയ്ക്കാനുള്ള പദ്ധതി ബൈജൂസ് തയ്യാറാക്കിയിട്ടുണ്ട്. ബാക്കിയുള്ള തുക അടുത്ത മൂന്ന് മാസത്തിനുള്ളിൽ ക്ലിയർ ചെയ്യും. എന്നിരുന്നാലും, വായ്പ നൽകുന്നവർ നിലവിൽ ഈ നിർദ്ദേശം സൂക്ഷ്മമായി പരിശോധിക്കുകയാണ്. വായ്പാതിരിച്ചടവ് സംബന്ധിച്ച് വായ്പാദാതാക്കളുമായി നിയമപോരാട്ടം നടത്തിവരുന്നതിനിടെയാണ് ബൈജൂസിന്റെ വായ്പാ തിരിച്ചടവ് വാഗ്ദാനം.
ജി 2 കൊണ്ട് രാജ്യത്തിലെ ജനങ്ങൾക്ക് എന്ത് മെച്ചം
ബൈജൂസ് മുന്നോട്ട് വെച്ച തിരിച്ചടവ് വാഗ്ദാനത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നും വായ്പ തിരിച്ചടക്കാനുള്ള പണം കമ്പനി എങ്ങനെ സമാഹരിക്കുമെന്ന് പരിശോധിക്കുമെന്നും വായ്പാദാതാക്കൾ വ്യക്തമാക്കിയതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. വായ്പാദാതാക്കളുമായി ഇതിന് മുമ്പും നിരവധി തവണ തിരിച്ചടവ് സംബന്ധിച്ച് ബൈജൂസ് ചർച്ച നടത്തിയിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടിരുന്നില്ല
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം