ഇതിനായി സുപ്രീംകോടതിയിലെ മുൻ ജഡ്ജി അധ്യക്ഷനായ അന്വേഷണ സമിതിയും മുൻ അറ്റോർണി ജനറലിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിയും രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് രണ്ട് റിപ്പോർട്ടുകളും തുടർ നടപടികൾക്കായി പാർലമെന്റിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലെ ചാനൽ 4 എന്ന ടെലിവിഷൻ ചാനൽ സംപ്രേക്ഷണം ചെയ്ത ‘ശ്രീലങ്കാസ് ഈസ്റ്റർ ബോംബിങ്സ് – ഡിസ്പാച്ചസ്’ എന്ന ഡോക്യൂമെന്ററിയിലാണ് ആരോപണം ഉയർന്നത്. 11 ഇന്ത്യക്കാർ ഉൾപ്പെടെ 240 പേരുടെ മരണത്തിന് കാരണമായ ഭീകരക്രമണത്തിൽ ശ്രീലങ്കൻ രഹസ്യന്വേഷണ വിഭാഗം മേധാവി ജനറൽ സുരേഷ് സല്ലാ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ഡോക്യുമെന്ററിയിൽ പറയുന്നു. രാജപക്സെ സഹോദരന്മാർക്ക് അനുകൂലമായി രാഷ്ട്രീയമാറ്റം ഉണ്ടാക്കാനാണ് ആസൂത്രിത നീക്കം നടത്തിയതെന്നും ആരോപണമുണ്ട്. ഭീകരാക്രമണം 2019-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാജപക്സെമാർക്ക് അനുകൂലമാക്കിയെന്നും ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്\
2010 ഈസ്റ്റർ ദിനത്തിൽ ഐ.എസ്.ഐ.എസുമായി ബന്ധമുള്ള നാഷണൽ തൗഹീദ് ജമാഅത് എന്ന തീവ്രവാദ സംഘടന മൂന്ന് ക്രിസ്ത്യൻ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും ബോംബാക്രമണം നടത്തുകയായിരുന്നു. ആക്രമണം ശ്രീലങ്കയിൽ സുപ്രധാന രാഷ്ട്രീയ മാറ്റത്തിന് കാരണമായി. ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ഇന്റലിജൻസ് വിവരം അന്നത്തെ അധികാരികൾ അവഗണിച്ചതായി പിന്നീട് വെളിപ്പെട്ടിരുന്നു.
ജി20 ഉച്ചകോടി നടന്ന വേദിയിൽ മഴ പെയ്തപ്പോൾ വെള്ളം കയറി എന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ
ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ മൗലികാവകാശ ഹരജികളിൽ വാദം കേൾക്കുന്നതിനിടെ പ്രസിഡന്റ് മൈത്രിപാല സിരിസേനയോടും ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
ഇതുവരെയുള്ള എല്ലാ അന്വേഷണങ്ങളും രാഷ്ട്രീയ പകപോക്കലാണെന്ന് കത്തോലിക്ക ന്യൂനപക്ഷ വിഭാഗത്തിന്റെ തലവൻ കർദിനാൾ മാൽക്കം രഞ്ജിത്ത് ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം