കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രാവശ്യമാണ് കെ സുധാകരൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ സുധാകരനെ ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 30ന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സുധാകരന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അഞ്ച് വർഷത്തെ ബാങ്ക് ഇടപാട് വിവരങ്ങൾ ഹാജരാക്കണമെന്നും നിർദേശമുണ്ടായിരുന്നു.
എന്നാൽ തുടർച്ചയായ ദിവസങ്ങളിലെ ബാങ്ക് അവധി ചൂണ്ടിക്കാട്ടി സുധാകരൻ സവകാശം തേടുകയായിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയത്.
നാളെ രാവിലെ 11ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകും എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. മോൻസൻ മാവുങ്കലിന് പരാതിക്കാർ നൽകിയ 25 ലക്ഷം രൂപയിൽ 10 ലക്ഷം സുധാകരൻ കൈപ്പറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിന്റെ തുടർച്ചയായിട്ടാണ് കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച പരിശോധനകളിലേക്ക് ഇ.ഡി കടക്കുകയും കെ. സുധാകരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തത്.
നേരത്തെ, പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം