ആര്‍ഡിഎക്സിനൊപ്പമായിരുന്നു അക്ഷരാര്‍ഥത്തില്‍ ഇത്തവണത്തെ ഓണാഘോഷം. ഓണം റിലീസുകളില്‍ മുന്നിലെത്തിയത് ആര്‍ഡിഎക്സായിരുന്നു. ഒരു ഉത്സവ സീസണില്‍ ആഘോഷമായ ചിത്രം അന്യ ഭാഷയിലും പേരു കേട്ടപ്പോള്‍ അന്നാട്ടിലെ താരങ്ങളും പ്രശംസകളുമായി എത്തി.
ആര്‍ഡിഎക്സിന്റെ റീമേക്ക് റൈറ്റ്സ് സംബന്ധിച്ച വാര്‍ത്തകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ആര്‍ഡിഎക്സിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ മുൻനിരയില്‍ കമല്‍ഹാസന്റെ രാജ്കമല് ഇന്റര്‍നാഷണല്‍ ആണെന്നാണ് റിപ്പോര്‍ട്ട്.
ട്രേഡ് അനലിസ്റ്റ് ക്രിസ്റ്റഫര്‍ കനകരാജാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ് റീമേക്കു ചെയ്യുമ്പോള്‍ ആരൊക്കെയാകും താരങ്ങള്‍ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകര്‍. ശിവകാര്ത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രം നിര്‍മിക്കുന്നത് രാജ്കമല് ഇന്റര്‍നാഷണലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം