ന്യൂഡൽഹി: ഡൽഹിയിൽ കൗമാരക്കാർ ചേർന്ന് 18 കാരനെ കുത്തിക്കൊന്നു. ഡൽഹി സംഘം വിഹാറിൽ ശനിയാഴ്ചയായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത എട്ടോളം കുട്ടികൾ ചേർന്നായിരുന്നു ആക്രമണം നടത്തിയത്. ഇവരിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘംവിഹാർ സ്വദേശി ദിൽഷാദ് ആണ് കൊല്ലപ്പെട്ടത്.
യുവാവിനെ പ്രതികൾ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജനമധ്യത്തിൽ നിരവധി ആളുകൾ നോക്കിനിൽക്കുമ്പോളാണ് യുവാക്കളുടെ സംഘം ആക്രമണം നടത്തിയത്. എന്നാൽ സംഭവം ആരും ചോദ്യംചെയ്യാത്തതും സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. ദിൽഷാദിനെ തെരുവിന്റെ ഒരുഭാഗത്തുവച്ച് പ്രതികൾ കൂട്ടമായി മർദിക്കുകയും ചവിട്ടുകയും ചെയ്തതിനു ശേഷം കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ഡൽഹി മജീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ പിന്നീട് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം