ഇന്ത്യയ്ക്ക് മികച്ച തുടക്കം, രസംകൊല്ലിയായി മഴ; ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ മത്സരം താത്കാലികമായി നിർത്തിവെച്ചു

 

കൊളംബോ: 2023 ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ പാകിസ്താന്‍ മത്സരം മഴമൂലം താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യ മികച്ച രീതിയില്‍ ബാറ്റുചെയ്യുമ്പോഴാണ് മഴ വില്ലനായി വന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.  

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിട്ടുണ്ട്. പിന്നാലെ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവച്ചു.  

49 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 56 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. ഗിൽ 52 പന്തിൽ 58 റൺസെടുത്ത് പുറത്തായി. ഷദാബ് ഖാനാണ് ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തത്. തുടർന്ന് ഷഹീൻ ഷാ അഫ്രീദി ശുഭ്മാൻ ഗില്ലിനെയും മടക്കി. 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ് മഴ എത്തിയത്. 17 റൺസുമായി കെഎൽ രാഹുലും എട്ട് റൺസുമായി വിരാട് കോലിയുമാണ് ക്രീസിൽ.

 
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

പാക്കിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍  ആഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം