തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് പികെ ബിജുവിന്റെ വാദം തള്ളി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. പികെ ബിജുവിനെ അന്വേഷണ കമ്മീഷനായി നിയമിച്ച രേഖ അനില്‍ അക്കര പുറത്ത് വിട്ടു. സിപിഐഎമ്മാണ് ബിജുനിനെ അന്വേഷണ കമ്മിഷനായി നിയമിച്ചതെന്ന് രേഖയില്‍ വ്യക്തമാക്കുന്നു. അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന് ബിജു കല്ലുവച്ച നുണ പറയുകയാണെന്നും അനിൽ അക്കര ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പാർട്ടിയാപ്പീസിൽ ഇരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽപ്പോലും കിട്ടും. കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണെന്നും അനിൽ ഫേസ്ബുക്കിൽ പരിഹസിച്ചു.
ബിജുവിനു പുറമെ പി.കെ. ഷാജനാണ് കമ്മീഷനിലെ മറ്റൊരംഗം. കേസുമായി ബന്ധപ്പെട്ട് പാർട്ടി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷനിൽ താൻ അം ഗമായിരുന്നില്ലെന്ന് വാർത്താ സമ്മേളനത്തിൽ ബിജു പറഞ്ഞിരുന്നു. എതെങ്കിലും തരത്തിൽ പാർട്ടി അന്വേഷണം നടന്നതായി തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAnilAkkara100%2Fposts%2Fpfbid0TcaKpKNnGaxQwzHFgBPvG9RYcxyY4XMVDHVNjyBMSuGZDduU5TgqNtds6j3ZFu8xl&show_text=true&width=500
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് പിന്നില്‍ ആരോപണവിധേയനായത് മുന്‍ എംപി പി.കെ ബിജുവാണെന്നും കേസിലെ ഒന്നാംപ്രതി പി സതീഷ് കുമാറും ബിജുവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നുമാണ് അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍. തട്ടിപ്പ് പണം കൈപ്പറ്റിയവരുടെ കൂട്ടത്തില്‍ മുന്‍ എംപിയും ഉണ്ടെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ സതീഷ് കുമാറിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സി.പി.എം. അംഗം കെ.എ. ജിജോറിന്റെ സാക്ഷിമൊഴികളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം