കോഴിക്കോട്: അനിൽ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതാവ് പികെ ബിജു. തനിക്കെതിരെ തെളിവുണ്ടങ്കിൽ അനിൽ മാധ്യമങ്ങൾക്ക് കൈമാറണം. എംപിയായിരിക്കെ താൻ താമസിച്ച വീടുകളുടെ വാടക കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് ആവശ്യമില്ല. താൻ അന്വേഷണ കമ്മീഷനലില്ല. പാർട്ടി കമ്മീഷനെ വച്ചോ എന്ന് തനിക്കറിയില്ലെന്നും പികെ ബിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അനില്‍ അക്കരയുടെ ആരോപണങ്ങള്‍ രാഷ്ട്രീയലക്ഷ്യംവെച്ചുള്ളതാണ്. കരുവന്നൂര്‍ കേസിലെ പ്രതിയുമായി ഒരു ബന്ധവുമില്ല. ബന്ധമുണ്ടെങ്കില്‍ അതിന്റെ തെളിവ് അനില്‍ അക്കര മാധ്യമങ്ങള്‍ക്ക് നല്‍കണം. തെളിവായി വാട്സാപ്പ്, ഫോണ്‍ രേഖകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയുണ്ടെങ്കില്‍ അക്കാര്യം അദ്ദേഹമാണ് വ്യക്തമാക്കേണ്ടത്.അനില്‍ അക്കരയുടെ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി.കെ. ബിജു പറഞ്ഞു.
അനില്‍ അക്കരയുടെ ആരോപണം കേട്ടപ്പോള്‍ അദ്ഭുതം തോന്നി. നാളിതുവരെ പറയാത്ത, നട്ടാല്‍ കുരുക്കാത്ത നുണപ്രചാരണമാണ് അദ്ദേഹം അഴിച്ചുവിടുന്നത്. വടക്കാഞ്ചേരിയിലും മുളങ്കുന്നത്തുകാവിലും താന്‍ വാടകയ്ക്കാണ് താമസിച്ചത്. തന്റെ അക്കൗണ്ടില്‍നിന്നാണ് മാസംതോറും അതിന്റെ വാടക കൊടുത്തതെന്നും പി.കെ.ബിജു പറഞ്ഞു.
അതിനിടെ, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്നായിരുന്നു പി.കെ. ബിജുവിന്റെ മറുപടി. കരുവന്നൂരില്‍ പാര്‍ട്ടി പ്രത്യേക അന്വേഷണ കമ്മീഷനെ തീരുമാനിച്ചിട്ടില്ല. പി.കെ. ബിജു ഒരു അന്വേഷണവും നടത്തിയിട്ടില്ല. ആക്ഷേപം വന്നപ്പോള്‍ അതെല്ലാം പരിശോധിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നതായിരുന്നു പാര്‍ട്ടിയുടെ നിലപാട്. നിലവില്‍ ഇ.ഡി.യില്നിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ല. ഇ.ഡി. നടത്തുന്ന ഏത് അന്വേഷണവുമായും സഹകരിക്കും. കരുവന്നൂരിലെ ക്രമക്കേട് മനസ്സിലാക്കുന്നതില്‍ ഇരിങ്ങാലക്കുടയിലെ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചപറ്റിയെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം