കോട്ടയം : സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍.
കാലം സത്യം തെളിയിക്കും, എത്രമൂടിവച്ചാലും സത്യം പുറത്തുവരുമെന്നും ചാണ്ടി ഉമ്മന്‍. ‘ഗൂഢാലോചനയുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം, അത് സിബിഐ പുറത്തുകൊണ്ടുവരട്ടെയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കൊലച്ചതി ചെയ്തവര്‍ ആരെന്നറിയണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവരെ ജനം അറിയണം. റിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നും ചതിച്ചവരെ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം