തൃശൂർ: തൃശൂർ നഗരത്തിൽ വൻ സ്വർണക്കവർച്ച. ജ്വല്ലറി ജീവനക്കാർ കന്യാകുമാരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മൂന്നുകിലോ സ്വർണം കവർന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴി കാറിൽ എത്തിയ സംഘം സ്വർണം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് മൊഴി.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഡി.പി ചെയിന്‍സ്’ എന്ന സ്ഥാപനത്തിലെ ആഭരണങ്ങള്‍ കവര്‍ന്നെന്നാണ് പരാതി. കന്യാകുമാരി, മാര്‍ത്താണ്ഡം ഭാഗത്തുള്ള ജ്വല്ലറികളിലേക്ക് കൊണ്ട് പോകുന്നതിനായി റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്നതിനിടെ നഷ്ടപ്പെട്ടു എന്നാണ് പരാതി.
കാറില്‍ എത്തിയ സംഘം ആക്രമിച്ച് സ്വര്‍ണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നു എന്നാണ് മൊഴി. വെള്ള നിറമുള്ള കാറില്‍ എത്തിയ സംഘമാണ് ആഭരണങ്ങള്‍ തട്ടിയെടുത്തതെന്ന് ജീവനക്കാര്‍ പൊലീസിന് മൊഴി നല്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം