കൊച്ചി: യുടിഐ കോര്‍ ഇക്വിറ്റി ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 1925 കോടി രൂപയിലെത്തിയതായി 2023 ആഗസ്റ്റ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പദ്ധതിയുടെ നിക്ഷേപത്തിന്റെ 51 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലാണ്. 41 ശതമാനം മിഡ്ക്യാപ് ഓഹരികളിലും ശേഷിക്കുന്നത് സ്മോള്‍ ക്യാപ്പിലുമാണ്.
മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കുന്നതാണ് പദ്ധതിയുടെ രീതി. ലാര്‍ജ് ക്യാപ്, മിഡ്ക്യാപ് മേഖലകളിലെ ഓഹരികളില്‍ നിക്ഷേപിച്ചു നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന നിക്ഷേപകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഫെഡറല്‍ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ആന്റ്ടി, ഐടിസി, കോറമണ്ടല്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയവയിലാണ് കമ്പനിയുടെ ഏറ്റവും കൂടുതല്‍ ഓഹരികള്‍ എന്ന് 2023 ആഗസ്റ്റ് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം