തിരുവനന്തപുരം: മുന്‍ നക്സല്‍ നേതാവ് ഗ്രോ വാസുവിനെതിരായ കേസ് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. നിയമസഭ തല്ലിതകര്‍ത്തവര്‍ക്കെതിരായ കേസ് പിന്‍വലിക്കാമെങ്കില്‍ ഗ്രോ വാസുവിനെതിരായ കേസും പിന്‍വലിച്ചുകൂടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ചോദിച്ചു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ഗ്രോ വാസുവിനെ കോഴിക്കോട് ജില്ലാ ജയിലില്‍ എത്തി സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സർക്കാരാണ് പരിഹാസ്യരാകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാവില്ല. ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. ഗ്രോ വാസുവും പുതുപള്ളിയിലെ സതിയമ്മയുമൊക്കെയാണ് സർക്കാരിന്റെ ശത്രുക്കൾ. എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎം? നമ്മളാണ് അദ്ദേഹത്തിന് മുന്നിൽ തല കുനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കോഴിക്കോട് ജില്ലാ ജയിലിലെത്തിയ പ്രതിപക്ഷ നേതാവ് പത്ത് മിനിറ്റോളം ഗ്രോ വാസുവുമായി സംസാരിച്ചു. നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ലഭിക്കാത്ത നീതി തനിക്കും വേണ്ടെന്ന നിലപാട് മുന്‍ നക്സല്‍ നേതാവ് ഗ്രോ വാസു വി ഡി സതീശനോടും ആവര്‍ത്തിച്ചു. തനിക്ക് മേല്‍ ചുമത്തിയിരിക്കുന്നത് കള്ളകേസാണെന്നും അദ്ദേഹം പ്രതിപക്ഷ നേതാവിനെ അറിയിച്ചു.
ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം