നടി കങ്കണ റണാവത്തിനെ കണ്ടുമുട്ടുകയാണെങ്കില്‍ മുഖത്തടിക്കും : പാക്കിസ്ഥാൻ നടി നൗഷീൻ ഷാ

 

ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രൂക്ഷവിമര്‍ശനാവുമായി പാകിസ്ഥാന്‍ നടി നൗഷീന്‍ ഷാ. കങ്കണയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും പക്ഷേ കണ്ടുമുട്ടുകയാണെങ്കില്‍ മുഖത്തടിക്കുമെന്നും നൗഷീന്‍ പറഞ്ഞു.

പാകിസ്ഥാനെതിരേയും അവരുടെ സൈന്യത്തിനെതിരേയും കങ്കണ നടത്തുന്ന പരാമര്‍ശത്തെ തുടർന്നാണ് നൗഷീന്റെ പ്രസ്താവന.

ജി 20യില്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

‘ഞാന്‍ ഇന്ത്യന്‍ അഭിനേതാക്കളെ കണ്ടിട്ടില്ല. കങ്കണയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്. പാകിസ്ഥാന്‍ ഭരണകൂടം ജനങ്ങളെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് കങ്കണയ്ക്ക് എങ്ങിനെ അറിയാം? പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികളെപ്പറ്റിയും ആര്‍മിയെപ്പറ്റിയും അവര്‍ക്കെന്തറിയാം? അതൊക്കെ രഹസ്യങ്ങളാണ്. ഈ രാജ്യത്ത് ജീവിക്കുന്ന ഞങ്ങള്‍ക്ക് പോലും അറിയില്ല. പിന്നെ എങ്ങിനെയാണ് കങ്കണയ്ക്ക് വിവരം ലഭിക്കുന്നത്. സ്വന്തം കാര്യം നോക്കിയാല്‍ പോരേ? കങ്കണ സുന്ദരിയാണ്, അതിസുന്ദരിയാണ്, മികച്ച അഭിനേത്രിയും. പക്ഷേ മറ്റുള്ള രാജ്യങ്ങളോട് ബഹുമാനം കാണിക്കുന്ന കാര്യത്തില്‍ അവര്‍ പിറകിലാണ്. അവരൊരു തീവ്രവാദിയാണ്.’ നൗഷീന്‍ ഷാ വ്യക്തമാക്കി

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം