ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസ് 25 കോടി രൂപ സംഭാവന നൽകി. റിലയൻസ് ഡയറക്ടർ അനന്ത് അംബാനിയാണ് കമ്പനിക്കുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
ഉത്തരാഖണ്ഡിലെ ജനങ്ങൾക്കായി വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ഈ സംഭാവന പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിൽ അംബാനി പറഞ്ഞു. തുടർന്ന് ധാമി അംബാനിക്ക് നന്ദി പറഞ്ഞു.
10 വർഷത്തിലേറെയായി സംസ്ഥാനത്തിന്റെ വിവിധ വിദ്യാഭ്യാസ സാമൂഹിക വികസന സംരംഭങ്ങളിൽ ഏർപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് അംബാനി കത്തിൽ പറഞ്ഞു.
2021ല്‍ റിലയൻസ് ഫൗണ്ടേഷൻ 5 കോടി രൂപ കൂടി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയര്മാൻ മുകേഷ് അംബാനി കഴിഞ്ഞ വര്‍ഷം ബദരീനാഥിലെയും കേദാര്‍നാഥിലെയും ക്ഷേത്ര കമ്മിറ്റികള്‍ക്ക് 2.5 കോടി രൂപ വീതവും സംഭാവന നല്‍കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം