അടുത്ത ജി 20 ഉച്ചകോടി അമേരിക്ക അധ്യക്ഷത വഹിക്കും : ബൈഡൻ

 

അടുത്ത ജി20 ഉച്ചകോടിയില്‍ അമേരിക്ക അധ്യക്ഷത വഹിക്കുമെന്ന യുഎസ് പ്രസിഡന്റ്‌ ജോ ബൈഡന്റെ പ്രഖ്യാപനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ചൈന. ഇത്തവണത്തെ ഉച്ചകോടിയ്ക്കു ശേഷം യഥാക്രമം ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും നടത്തിയ ശേഷം 2026-ൽ അമേരിക്കയിലായിരുക്കും അടുത്ത ജി20 ഉച്ചകോടി നടത്തുകയെന്നായിരുന്നു ബൈഡന്റെ പ്രഖ്യാപനം. പിന്നാലെയാണ് ചൈന തീരുമാനത്തിൽ എതിർപ്പറിയിച്ചത്. ചൈനയുടെ എതിർപ്പിനെ റഷ്യയും പിന്തുണച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഫിനാൻഷ്യൽ ടൈംസാണ് ചൈനയുടെ നീക്കം ആദ്യം റിപ്പോർട്ട് ചെയ്തത്. എതിർപ്പിൽ നിന്ന് ചൈന പിന്മാറാൻ സാധ്യതയില്ലെന്നാണ് സൂചന. എതിർപ്പ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യണമെന്ന് തലസ്ഥാനമായ ബീജിങ് ആവശ്യപ്പെട്ടതായും വിവരമുണ്ട്. എന്നാൽ എതിർപ്പിന് കാരണമെന്തെന്ന് വ്യക്തമല്ല.

തായ്‌വാൻ പ്രശ്നം മുതൽ ചൈനയും അമേരിക്കയും പലവിഷയങ്ങളിലും പരസ്പരം എതിര്‍പ്പ് ഉന്നയിക്കുന്നത് പതിവായിരിക്കുകയാണ്. . സംഭനത്തിൽ അമേരിക്ക പ്രതികരിച്ചിട്ടില്ല. ന്യൂഡൽഹിയിൽ നടക്കുന്ന ജി20യിൽ ചൈനീസ് നേതാവ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പങ്കെടുക്കുന്നില്ല.

എല്‍ജെഡി – ആര്‍ജെഡി ലയനം ഒക്ടോബറിൽ

2025 ആകുമ്പോഴേക്കും ജി20യിലെ എല്ലാ അം​ഗങ്ങളും ഒരു ഉച്ചകോടിയിലെങ്കിലും ആതിഥ്യം വഹിച്ചവരാകും. 2008ൽ വാഷിങ്ടണിലാണ് അമേരിക്ക ആദ്യ ജി20 സംഘടിപ്പിച്ചത്. പ്രാദേശിക ഉപഗ്രൂപ്പുകളായി ജി20യെ തരം തിരിച്ചിട്ടുണ്ട്. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ആരാണെന്ന് ഗ്രൂപ്പിലെ അംഗങ്ങൾ ചേർന്നാണ് തീരുമാനിക്കുക. ഉപഗ്രൂപ്പുകളിൽ കാനഡ, ഓസ്‌ട്രേലിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യുഎസ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം