പിറന്നാളിന് കഴുത്തിൽ പൂമാലയണിഞ്ഞ് ആഘോഷിക്കുന്നത് മധ്യപ്രദേശിലെ പതിവു കാഴ്ചയാണ്. എന്നാൽ ഇതിൽനിന്നു തികച്ചും വേറിട്ട രീതി സ്വീകരിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഷിയോപുരിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ബാബു ജൻഡേൽ. ജീവനുള്ള പാമ്പിനെ കഴുത്തിൽ ചുറ്റിയാണ് വെള്ളിയാഴ്ച പാർട്ടി പ്രവർത്തകർക്കൊപ്പം ജൻഡേൽ പിറന്നാൾ ആഘോഷിച്ചത്.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴുത്തിൽ കറുത്ത പാമ്പിനെ ചുറ്റി ഇരിക്കുന്ന ബാബു ജൻഡേലിന് യാതൊരു പരിഭ്രമവുമില്ലെന്നത് ശ്രദ്ധേയമാണ്. പിറന്നാൾ ലളിതമായാണ് ആഘോഷിക്കാറെന്നും ജീവജാലങ്ങൾ തനിക്ക്
സുഹൃത്തുക്കളെപ്പോലെയാണെന്നും ജൻഡേൽ പ്രതികരിച്ചു.
നിരത്തുകൾ ഒഴിഞ്ഞുകിടന്നപ്പോഴും ഡൽഹിയുടെ ആകാശം ഇന്നലെ വിവിഐപി വിമാനങ്ങളുടെ തിരക്കിലായിരുന്നു.
നേരത്തെയും വിചിത്രമായ രീതികൾ കൊണ്ട് ജൻഡേൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. വൈദ്യുത തൂണിൽ വലിഞ്ഞു കയറിയും നൃത്തം കളിച്ചുമെല്ലാം ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം