മണിപ്പുരിൽ കുക്കി ഗ്രാമങ്ങൾ ആക്രമിക്കാനെത്തിയ സായുധ
സംഘടനകളും സുരക്ഷാ സൈനികരും തമ്മിലുള്ള വെടിവയ്പിൽ പത്തോളം മെയ് അംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന. ഒരു കുക്കി ഗ്രാമസംരക്ഷണ സേനാംഗം കൊല്ലപ്പെട്ടതായി കുക്കി സംഘടനകളും അറിയിച്ചു. ഇന്ത്യ-മ്യാൻമർ അതിർത്തി ജില്ലയായ തെഗ്നോപാലിലെ പലേൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ മണിക്കൂറുകളോളം യുദ്ധസമാനമായ സാഹചര്യമുണ്ടായി.
മെയ് തീവ്രസംഘടനകൾക്കൊപ്പം നിരോധിത വാലിബേസ്ഡ് ഭീകരസംഘടനകളാണ് ആക്രമണമഴിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. കുക്കി ഗ്രാമങ്ങൾ സംരക്ഷിക്കാനായി അസം റൈഫിൾസും ബിഎസ്എഫും മണിക്കൂറുകളോളം പോരാടി. ഡൽഹിയിൽ ജി 20 സമ്മേളനം ആരംഭിക്കാനിരിക്കെ നടന്ന ആക്രമണം കേന്ദ്ര സർക്കാറിനെ സമ്മർദത്തിലാക്കാനാണെന്ന് ആരോപണമുണ്ട്.
പലേൽ ഉൾപ്പെടെ തെഗ്നോപാൽ ജില്ലയുടെ പല ഭാഗങ്ങളിലും മെയ് ഭീകരസംഘടനകൾ രാവിലെ 6 മണിയോടെയാണ് ആക്രമിച്ചത്. പലേലിലെ അസം റൈഫിൾസ് ചെക്പോസ്റ്റ് തകർത്ത് മുന്നോട്ടുപോകാനായിരുന്നു പദ്ധതി. പത്തിലധികം വാഹനങ്ങളിൽ എത്തിയ മെയ് സംഘത്തിനൊപ്പം തൗബാൽ പൊലീസ് സൂപ്രണ്ടും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. നൂറുകണത്തിന് മെയ് വനിതകളെ സുരക്ഷാ സൈനികരുടെ നീക്കം തടയാനായി അണിനിരത്തിയിരുന്നു.
മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ അടിച്ചുകൊന്നു.
മെയ് സായുധ ഗ്രൂപ്പുകൾ ഒരു വശത്തും അസം റൈഫിൾസും ബിഎസ്എഫും മറുവശത്തുമായി മണിക്കൂറുകളോളം വെടിവയ്പ് നടന്നു. വെടിയേറ്റവരുമായി അനവധി ആംബുലൻസുകൾ മടങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. എന്നാൽ, മെയ്തെയ് വിഭാഗത്തിൽ നിന്ന് കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. പട്ടാള വേഷമണിഞ്ഞ 6 മെയ്കൾ കൊല്ലപ്പെട്ടതായി ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം വക്താവ് ജിൻസ വാൽസോങ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം