ജി20 ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന അത്താഴവിരുന്നിൽ രാജ്യസഭയുടെ പ്രതിപക്ഷ നേതാവായ മല്ലിഗാർജുൻ ഖാർഗെയെ ക്ഷണിക്കാത്തത്തിൽ പ്രതിഷേധവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം.
ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതായ ഒരു ഘട്ടത്തിൽ ഇന്ത്യ എത്തിയിട്ടില്ലെന്നും ചിദംബരം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
‘ലോകനേതാക്കൾക്ക് വേണ്ടിയുള്ള അത്താഴവിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ജനാധിപത്യ രാജ്യത്തിന്റെ സർക്കാർ ക്ഷണിക്കാതിരിക്കുന്നത് എനിക്ക്
ഊഹിക്കാനാകുന്നില്ല. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിലേ ഇങ്ങനെയൊക്കെ സംഭവിക്കൂ. ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതായ ഒരു ഘട്ടത്തിൽ ഇന്ത്യ, അതായത് ഭാരത് എത്തിയിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
മല്ലിഗാർജുൻ ഖാർഗെയെ അത്താഴവിരുന്നിന് ക്ഷണിച്ചില്ലെന്നും ഇന്ത്യയുടെ 60% ജനതയുടെ നേതാവിനെ സർക്കാർ വിലകൽപ്പിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
അത്താഴവിരുന്നിൽ പ്രതിപക്ഷനിരയിൽ നിന്നുള്ള മുഖ്യമന്ത്രിമാരായ മമത ബാനർജി, എം.കെ. സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ, ഹേമന്ദ് സോറൻ, നിതീഷ് കുമാർ എന്നിവർ പങ്കെടുക്കും.
ഗ്യാന്‍വാപി പള്ളിയിലെ ആർക്കിയോളജിക്കല്‍ സർവെയ്ക്ക് നാലാഴ്ച അധിക സമയം അനുവദിച്ച് വാരണാസി കോടതി.
മറ്റു പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അത്താഴവിരുന്നിൽ പങ്കെടുക്കുന്നതിന് സാധ്യത കുറവാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൂർ നിശ്ചയിച്ച പരിപാടികളിൽ തിരക്കിലായതിനാൽ
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം