പാലക്കാട്: ഷൊര്‍ണൂര്‍ കൂനത്തറയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കൊലപാതകം നടന്നത് കവര്‍ച്ചാ ശ്രമത്തിനിടെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നാലെ ഇറങ്ങിയോടിയ പട്ടാമ്പി സ്വദേശിയായ മണികണ്ഠനാണ് കൊലപാതകം നടത്തിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഷൊർണൂർ സ്വദേശിനികളായ പത്മിനി (25), തങ്കം (22) എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്നു പുക ഉയരുന്ന ശബ്ദം കേട്ടാണ് നാട്ടുകാർ വീട്ടിലേക്ക് ഓടിയെത്തിയത്. ഇവർ ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടിൽ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാർ കണ്ടത്. നാട്ടുകാർ ചോദ്യം ചെയ്യലിൽ തീ കത്തുന്നത് കണ്ടാണ് അങ്ങോട്ട് ഓടിക്കയറിയതെന്ന് യുവാവ് പറഞ്ഞു.
സംശയം തോന്നിയ നാട്ടുകാർ ഇയാളെ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുന്നതിനിടയിൽ സ്വകാര്യ ഭാഗത്ത് സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തി. വിശദമായി ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പൊലീസിന്റെ അന്വേഷണത്തില്‍ പട്ടാമ്പി സ്വദേശിയായ ഇയാളുടെ പേരില്‍ പട്ടാമ്പി, തൃത്താല പൊലീസ് സ്റ്റേഷനില്‍ കേസുള്ളതായും കണ്ടെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം