കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സെപ്റ്റംബർ 12 മുതൽ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന ത്രിദിന റിസർച്ച് സ്കോളേഴ്സ് മീറ്റ് 2023ന്റെ ലോഗോ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവഹിച്ചു.
എറണാകുളം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ മുത്തലക്ഷ്മി ലോഗോ ഏറ്റുവാങ്ങി. “തദ്ദേശീയവും പ്രാദേശികതയും: സാഹിത്യം, ചരിത്രം, സംസ്കാരം” എന്നതാണ് റിസർച്ച് സ്കോളേഴ്സ് മീറ്റിന്റെ പ്രമേയം. ഉത്തരവാദിത്വമുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കണം.
read also…..മെറ്റാവേഴ്‌സിലേക്ക് കടന്ന് എസ്ബിഐ ലൈഫ്
ഉത്തരവാദിത്വ ഗവേഷണം അക്കാദമിക മികവിനൊപ്പം വിവിധ സാമൂഹിക വികസന പദ്ധതികൾക്കും നയരൂപീകരണങ്ങൾക്കും കാരണമാകുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. പ്രൊഫ. പി. പവിത്രൻ, പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. സൂസൺ തോമസ്, ഡോ. ബിജു വിൻസന്റ് എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം