രാജാക്കാട്: പന്നിയാർകുട്ടി പള്ളിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു. മുനിയറകുന്ന് മാളിയേക്കൽ പുരുഷോത്തമൻ(58)ആണ് മരിച്ചത്. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച പന്നിയാർകുട്ടി പള്ളിക്ക് സമീപമാണ് രണ്ടു മാസത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.രാജാക്കാട് ഉള്ള ഇയാളുടെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്നതിനിടെ കാണാതാവുകയും അപസ്മാര രോഗബാധിതനായിരുന്നു വെന്നും രാജാക്കാട് പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം