മണര്‍കാട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കകം മണര്‍കാട് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ സംഘര്‍ഷം. മാലം ജംഗ്ഷനിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രദേശത്തെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ കല്ലേറുണ്ടായെന്നാണ് ആരോപണം. കോണ്‍ഗ്രസിന്റെ പ്രകടനം കടന്നുപോകുന്നതനിടെ കല്ലേറുണ്ടായി എന്നാണ് പറയുന്നത്. വീടിന്റെ സമീപത്തുള്ള കടയുടെ ചില്ലും തകര്‍ന്നിട്ടുണ്ട്.
എന്നാല്‍, വീടിനുള്ളില്‍ കയറാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് കല്ലേറുണ്ടായ വീടിന് സമീപം ഇരുവശത്തായി നിന്നുകൊണ്ട് പ്രവര്‍ത്തകര്‍ പോര്‍വിളി തുടരുന്ന സാഹചര്യവും പ്രദേശത്തുണ്ടായി. സംഘർഷത്തിൽ 3 യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം. 2 ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
മണര്‍കാട് പള്ളി സന്ദര്‍ശിച്ച് പോകുന്നവരെ ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയിലുണ്ടായ ജാള്യതയാണ് ഡിവൈഎഫ്ഐയെ പ്രകോപിച്ചതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞെന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം. സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടം തിരിഞ്ഞ് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കാനുള്ള ശ്രമത്തിലാണ്. മണര്‍കാട് ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ലാത്തി വീശി.
പരിക്കേറ്റ പ്രവര്‍ത്തകരെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കേന്ദ്ര സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരുവിഭാഗങ്ങളോടും പിരിഞ്ഞുപോവാൻ പൊലീസ് പറയുന്നുണ്ടെങ്കിലും ആളുകൾ തടിച്ചുകൂടുന്നത് വെല്ലുവിളിയാവുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം