ബെംഗളൂരു: ഹുളിമാവില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യുവതി അറസ്റ്റില്‍. ബെലഗാവി സ്വദേശി രേണുകയാണ് (രേഖ-34) അറസ്റ്റിലായത്. കൊല്ലപ്പെട്ട പാനൂര്‍ അണിയാരം സ്വദേശി ജാവേദിനൊപ്പം ഏതാനും ദിവസങ്ങളായി രേണുകയും ഹുളിമാവിലെ ഫ്ളാറ്റില്‍ താമസിച്ചുവരുകയായിരുന്നു.
ചൊവ്വാഴ്ച അക്ഷയ നഗറിലെ ഒരു അപ്പാർട്ട്മെന്റിൽ വച്ചാണ് സംഭവം. രണ്ടാളും തമ്മിൽ തർക്കം പതിവായിരുന്നു. ചൊവ്വാഴ്ച, വാക്കുതർക്കം രൂക്ഷമായപ്പോൾ രേണുക, ജാവേദിന്റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ജാവേദിനെ മുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തി. അടുത്തായി രേണുക ഇരിക്കുന്നതും കണ്ടു. അയൽവാസികൾ ഉടൻ തന്നെ ജാവേദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രേണുക കുറ്റം സമ്മതിച്ചതായി ഹുളിമാവ് പൊലീസ് അറിയിച്ചു.
നഗരത്തില്‍ മൊബൈല്‍ഫോണ്‍ ടെക്നീഷ്യനായി ജോലിചെയ്തുവരുകയായിരുന്നു ജാവേദ്. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി യുവതിയുടെപേരില്‍ നേരത്തേയും കേസുകളുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം