ന്യൂഡൽഹി: സനാതന ധർമ വിവാദത്തിൽ ഡി.എം.കെയെ തള്ളി കോൺഗ്രസ്. പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. വിവാദത്തിൽ ഡി.എം.കെയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് എപ്പോഴും ‘സർവധർമ സംഭവി’ലാണു വിശ്വസിക്കുന്നതെന്ന് പവൻ ഖേര പറഞ്ഞു.
“എല്ലാ മതങ്ങൾക്കും എല്ലാ വിശ്വാസങ്ങൾക്കും അതിന്റേതായ ഇടമുള്ള ‘സർവധർമ്മ സംഭവ’ത്തിലാണ് കോൺഗ്രസ് എപ്പോഴും വിശ്വസിക്കുന്നത്. ഒരു പ്രത്യേക വിശ്വാസത്തെ ആർക്കും കുറച്ചുകാണാൻ കഴിയില്ല.
ഈ പ്രശ്നങ്ങൾ ഡിഎംകെയുമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് ഖേര പറഞ്ഞു, കാരണം തങ്ങളുടെ ഓരോ ഘടകകക്ഷികളും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന് അറിയാമെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.
സനാതനധർമം സമൂഹത്തിൽനിന്ന് ഉന്മൂലനം ചെയ്യുന്നതിനെ ആസ്പദമാക്കി ചെന്നൈയിൽ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ്, ആർട്ടിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കോൺഫറൻസിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം.

സനാതനധർമം സാമൂഹ്യനീതിക്ക് എതിരാണെന്നും അതിനെ ഉന്മൂലനം ചെയ്യാനായാൽ സമൂഹത്തിൽനിന്ന് നിരവധി തിന്മകൾ ഒഴിവാകുമെന്നും പറഞ്ഞ അദ്ദേഹം, ഡെങ്കിയെയും മലേറിയയെയും കൊറോണയെയും ഉന്മൂലനം ചെയ്തതുപോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞു.
ജനത്തെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്നത് സനാതന ധർമ തത്വമാണെന്നും ഇത് ഇല്ലാതാക്കിയാൽ മാനവികതയും തുല്യതയും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സനാതനം എന്ന വാക്ക് സംസ്കൃതത്തിൽനിന്നുള്ളതാണെന്നും തുല്യതയ്ക്കും സാമൂഹ്യനീതിക്കും എതിരാണിതെന്നുമായിരുന്നു ഉദയനിധിയുടെ പരാമർശം.
ഉദയനിധിയുടെ പരാമർശങ്ങളിൽ ഒരു മതത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സ്റ്റാലിൻ ഇന്നു പ്രതികരിച്ചിരുന്നു. സനാതന ധർമത്തിലുള്ള പട്ടിക ജാതിക്കാരോടും പട്ടിക വർഗക്കാരോടും സ്ത്രീകളോടുമുള്ള വിവേചനം ചൂണ്ടിക്കാട്ടുക മാത്രമാണു ചെയ്തതെന്നും പ്രധാനമന്ത്രി വാസ്തവം അറിയാതെയാണ് ഇതേക്കുറിച്ചു പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















